video
play-sharp-fill

അടൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ച് അപകടം ; സാധനങ്ങൾ കത്തിനശിച്ചു ; തീ നിയന്ത്രണ വിധേയമാക്കി

അടൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ച് അപകടം ; സാധനങ്ങൾ കത്തിനശിച്ചു ; തീ നിയന്ത്രണ വിധേയമാക്കി

Spread the love

സ്വന്തം ലേഖകൻ

അടൂര്‍: അടൂരില്‍ സൂപ്പര്‍ മാര്‍ക്കറ്റിന് തീപിടിച്ചു സാധങ്ങൾ കത്തിനശിച്ചു. മുന്‍സിപ്പാലിറ്റിയിലെ വാര്‍ഡ് 24ല്‍ പ്രവര്‍ത്തിച്ചു വരുന്ന ജോസ് പി ചാക്കോയുടെ കടയായ ജെ ജെ സൂപ്പര്‍ മാര്‍ക്കറ്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടുത്തമുണ്ടായത്.

അകത്ത് മാറ്റിവച്ചിരുന്നു വറ്റല്‍ മുളക്, ചാക്ക്, ചൂലുകള്‍, റബര്‍ മാറ്റുകള്‍, സീലിങ് ഫാന്‍, തടി, കസേര എന്നിവ കത്തിനശിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫയർ ഫോഴ്സ് എത്തി ഷിയേഴ്സ് ഉപയോഗിച്ച് പൂട്ട് തകര്‍ത്ത് അകത്തു കയറി തീ നിയന്ത്രിക്കാവുന്ന വിധത്തിലാക്കി. അടൂര്‍ അഗ്നിശമന യൂണിറ്റില്‍ നിന്നും ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥരായ നിയാസുദ്ദീന്‍, ജി വി രാജേഷ്, സാബു, മുഹമ്മദ്, സൂരജ്, പ്രജോഷ്, ദീപേഷ്, അഭിലാഷ്, രവി, റജി, അനീഷ് അനില്‍കുമാര്‍, പ്രകാശ് എന്നിവരടങ്ങുന്ന സംഘമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേർന്നത്.