
സ്വന്തം ലേഖകൻ
കോട്ടയം: ജില്ലയിൽ വാറണ്ട് കേസിൽ ഒളിവിൽ കഴിയുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയിലുടനീളം ഇന്നലെ സ്പെഷ്യൽ ഡ്രൈവ് നടത്തി.
ചെറുതും, വലുതുമായ വിവിധ കേസുകളിൽ കോടതിയിൽ ഹാജരാകാതെ കോടതി ഉത്തരവ് ലംഘിച്ചതിനെ തുടർന്നാണ് ഇവർക്കെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 245 പേരെ പിടികൂടുകയും ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുകയും ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതുകൂടാതെ കോടതി ശിക്ഷ വിധിച്ചതിനുശേഷം ഒളിവിൽ കഴിഞ്ഞു വന്നിരുന്ന 6 പേരെ പിടികൂടുകയും ചെയ്തു. ജില്ലയിലെ വിവിധ ഡി.വൈ.എസ്.പി മാർ എസ്.എച്ച്.ഓ മാർ എന്നിവരെ ഉൾപ്പെടുത്തിക്കൊണ്ടായിരുന്നു പരിശോധന.