
വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ല; ഇഡിയുടെ പക്കലെന്ന് കരുവന്നൂര്‍ ബാങ്ക്; വിശദീകരണം തേടി ഹൈക്കോടതി
എറണാകുളം: കരുവന്നൂര്‍ സഹകരണ ബാങ്കില്‍ വായ്പ തിരിച്ചടച്ചിട്ടും ആധാരം തിരികെ നല്‍കിയില്ലെന്ന ഹര്‍ജിയില്‍ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റിനോട് ഹൈക്കോടതി വിശദീകരണം തേടി.
ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഇഡിയുടെ കൈവശമാണെന്ന് ബാങ്ക് വിശദീകരിച്ചിരുന്നു.
തുടര്‍ന്നാണ് രേഖകള്‍ തിരിച്ചു നല്‍കാൻ എന്താണ് തടസ്സം എന്ന കാര്യത്തില്‍ ജസ്റ്റിസ് സതീഷ് നൈനാൻ ഇ.ഡിയോട് വിശദീകരണം തേടിയത്.
50 സെന്റ് വസ്തുവിന്മേലെടുത്ത രണ്ട് ലോണുകളും 2022 ഡിസംബറില്‍ തിരിച്ചടച്ചെന്ന് ഹര്‍ജിക്കാരനായ തൃശൂര്‍ ചെമ്മണ്ട സ്വദേശി ഫ്രാൻസിസ് വ്യക്തമാക്കിയിരുന്നു. ബാങ്കിന്റെ ബാധ്യതയ്ക്ക് തന്‍റെ ആധാരം പിടിച്ചു വെക്കാൻ കഴിയില്ലെന്നും, ബാങ്കുമായി ബന്ധപ്പെട്ട മറ്റ് സാമ്പത്തിക പ്രശ്നങ്ങളില്‍ തനിക്ക് ബന്ധമില്ലെന്നും ഹര്‍ജിയിലുണ്ട്. ഹര്‍ജി അടുത്തയാഴ്ച കോടതി വീണ്ടും പരിഗണിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0