
ഊരും പേരും എല്ലാം വ്യാജം; യുവജ്യോത്സ്യനെ കെണിയില്‍ വീഴ്‌ത്താൻ ഉപയോഗിച്ച ഫെയ്സ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തു; ആതിരയും സുഹൃത്തും ഇനിയും സുഖവാസത്തില്‍ തന്നെ
കൊച്ചി: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുടെ കെണിയില്‍ വീണ കൊല്ലത്തുകാരനായ യുവജ്യോത്സ്യനെ ചതിച്ചവര്‍ ഇനിയും സുഖവാസത്തില്‍.
ഇവരെ പിടിക്കാൻ പൊലീസിന് ഇനിയും ആയില്ല. യുവ ജ്യോത്സ്യന് നഷ്ടമയാത് 13 പവൻ സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും. കൊല്ലം സ്വദേശിയായ യുവജ്യോത്സ്യനാണ് ആതിര എന്ന് പരിചയപ്പെടുത്തിയ യുവതിയുടെ തേൻകെണിയില്‍ വീണത്.
ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. ബന്ധം ശക്തമായതോടെ യുവതി ജ്യോത്സ്യനെ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി. ഭാര്യാ ഭര്‍ത്താക്കന്മാരെന്ന് പരിചയപ്പെടുത്തി ഹോട്ടലില്‍ മുറിയെടുത്ത ശേഷം ജ്യൂസില്‍ ലഹരി പദാര്‍ത്ഥം കലര്‍ത്തി നല്‍കി സ്വര്‍ണവും പണവും അടിച്ചു മാറ്റി കടന്നുകളയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രതികളെ കണ്ടെത്താൻ പൊലീസ് വിശദ അന്വേഷണത്തിലാണ്. ജ്യോത്സ്യനെ എല്ലാ അര്‍ത്ഥത്തിലും ഇവര്‍ പറ്റിക്കുകയായിരുന്നു.
അഞ്ച് പവന്റെ മാല, 3 പവന്റെ ചെയിൻ, 3 പവന്റെ മോതിരം അടക്കം 13 പവൻ സ്വര്‍ണാഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് നഷ്ടമായത്. യുവതിയും സുഹൃത്തായ യുവാവും ചേര്‍ന്നാണ് ജ്യോത്സ്യനെ കെണിയില്‍ വീഴ്‌ത്തിയത്.
സംഭവത്തില്‍ എളമക്കര പൊലീസ് അന്വേഷണം തുടങ്ങി. തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനി ആതിര (30), തിരുവനന്തപുരം സ്വദേശി അരുണ്‍ (34) എന്നിങ്ങനെയാണ് പ്രതികള്‍ ജ്യോത്സ്യനോട് പറഞ്ഞിരുന്നത്. ഇവര്‍ ജ്യോത്സ്യനെ കെണിയില്‍ വീഴ്‌ത്താൻ ഉപയോഗിച്ച ഫേസ്‌ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിട്ടുണ്ട്.