video
play-sharp-fill

കോട്ടയം വാകത്താനത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ  തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി; ജാമ്യത്തിലിറങ്ങിയ പ്രതി ഓട്ടോറിക്ഷയിൽ കയർ കെട്ടിയ ശേഷം കഴുത്തിൽ കുടുക്കി പാലത്തിൽ നിന്ന് താഴേക്ക് ചാടി; മരിച്ചത് പനച്ചിക്കാട് സ്വദേശി

Spread the love

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ഓട്ടോ ഡ്രൈവറായ പനച്ചിക്കാട് തെക്കേകുറ്റ് വീട്ടിൽ ബിജുവിനെയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

വാകത്താനം പളളിക്ക് സമീപം ഉദിക്കൽ പാലത്തിൽ നിന്നും ഓട്ടോറിക്ഷയിൽ കയർ കെട്ടിയ ശേഷം കഴുത്തിൽ കുടുക്കിട്ട് പാലത്തിൽ നിന്ന് താഴേക്ക് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം.
2022 ജനുവരിയിൽ
ബിജുവിന്റെ അമ്മ സതിയെ കൊലപ്പെടുത്തിയ കേസിൽ ഇയാളെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു.

ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷമാണ് ബിജു ജീവനൊടുക്കിയത്.