video
play-sharp-fill

വിദ്യാര്‍ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം; കടം വീട്ടാൻ സ്വ‌‍‍ര്‍ണാഭരണങ്ങള്‍ കൈലാക്കി മുങ്ങി;  പ്രതികള്‍ പിടിയില്‍

വിദ്യാര്‍ഥിനിയുമായി സ്നാപ് ചാറ്റിലൂടെ സൗഹൃദം; കടം വീട്ടാൻ സ്വ‌‍‍ര്‍ണാഭരണങ്ങള്‍ കൈലാക്കി മുങ്ങി; പ്രതികള്‍ പിടിയില്‍

Spread the love

ആലപ്പുഴ: ചേപ്പാടുള്ള വിദ്യാഭ്യാസ സ്ഥാപനത്തിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥിനിയെ സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടശേഷം സൗഹൃദം നടിച്ച്‌ ഒന്നരലക്ഷം രൂപ വിലയുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയ യുവാക്കള്‍ പിടിയില്‍.

വയനാട് സ്വദേശികളായ മിഥുൻദാസ് (19), അക്ഷയ് (21) എന്നിവരെയാണ് കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തത്.

ചേപ്പാട് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ സ്നാപ് ചാറ്റിലൂടെ പരിചയപ്പെട്ട ശേഷം വാഹനത്തിന്‍റെ ആര്‍സി ബുക്ക് പണയം വെച്ചത് തിരികെ എടുക്കാനാണന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ രണ്ട് പവൻ വരുന്ന സ്വര്‍ണ്ണകൊലുസ്സും, ഒന്നേമുക്കാല്‍ പവൻ വരുന്ന സ്വര്‍ണ്ണമാലയും ഉള്‍പ്പെടെ മൂന്നേമുക്കാല്‍ പവൻ സ്വര്‍ണ്ണാഭരണങ്ങള്‍ കൈവശപ്പെടുത്തിയശേഷം പ്രതികള്‍ കടന്നുകളയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. കരീലക്കുളങ്ങര പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടര്‍ എസ് എച്ച്‌ ഒ ഏലിയാസ് പി ജോര്‍ജ്ജിന്‍റെ നേതൃത്വത്തില്‍, എസ് ഐമാരായ അഭിലാഷ്, ശ്രീകുമാര്‍, സുരേഷ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ സജീവ് കുമാര്‍, അനില്‍കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.‌