video
play-sharp-fill

ട്രാവൻകൂർ സിമന്റ്സിലെ സ്റ്റോർ റൂമിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചു : ജീവനക്കാരായ മൂന്നു പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു 

ട്രാവൻകൂർ സിമന്റ്സിലെ സ്റ്റോർ റൂമിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ചു : ജീവനക്കാരായ മൂന്നു പേരെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു 

Spread the love

സ്വന്തം ലേഖകൻ 

ചിങ്ങവനം: നാട്ടകത്ത് പ്രവർത്തിക്കുന്ന ട്രാവൻകൂർ സിമൻസിലെ സ്റ്റോർ റൂമിൽ നിന്നും ബാറ്ററികൾ മോഷ്ടിച്ച കേസിൽ ഇവിടുത്തെ ജീവനക്കാരായ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പനച്ചിക്കാട് ചാന്നാനിക്കാട് ഭാഗത്ത് രാജേഷ് ഭവൻ വീട്ടിൽ രാജീവ് സി.ആർ (41), തിരുവനന്തപുരം അടിയന്നൂർ ആറാലുംമൂട് ഭാഗത്ത് കുഴിവിയലകത്ത് വീട്ടിൽ ജയലാൽ എ.എൽ (49), തിരുവനന്തപുരം ഉഴമലയ്ക്കൽ പനക്കോട് ഭാഗത്ത് രാംനിവാസ് വീട്ടിൽ രാകേഷ് ജി.ആർ (35) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ സംഘം ചേർന്ന് കഴിഞ്ഞ ദിവസം വെളുപ്പിനെ ട്രാവൻകൂർ സിമന്റ്സിന്റെ മെയിന്റനൻസ് വിഭാഗത്തിന്റെ സ്റ്റോറൂമിൽ അതിക്രമിച്ചു കയറി അവിടെ ഉണ്ടായിരുന്ന മൂന്ന് ബാറ്ററികൾ മോഷ്ടിച്ചു കൊണ്ടുപോവുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവിടുത്തെ മെയിന്റനൻസ് വിഭാഗത്തിലെ ഹെൽപ്പർ സ്റ്റാഫുകളായിരുന്നു ഇവർ മൂവരും. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ശാസ്ത്രീയമായ പരിശോധനയിലൂടെ മോഷ്ടാക്കളെ കണ്ടെത്തി ഇവരെ പിടികൂടുകയുമായിരുന്നു.

ഇവരുടെ പക്കൽ നിന്നും മോഷ്ടിച്ച ബാറ്ററികൾ കണ്ടെടുക്കുകയും ചെയ്തു. ചിങ്ങവനം സ്റ്റേഷൻ എസ്.എച്ച്.ഓ ബിനു പി.എസ്, എസ്.ഐ മാരായ വിപിൻ ചന്ദ്രൻ, തോമസ് സേവ്യർ, എ.എസ്.ഐ സാൻജോ, സി.പി.ഓ മണികണ്ഠൻ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരെയും കോടതിയിൽ ഹാജരാക്കി.