കോട്ടയത്ത് എക്സൈസിന്റെ വൻ കഞ്ചാവ് വേട്ട : കെ എസ് ആർ ടി സി  ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾക്ക് വിൽപനയ്ക്ക് കൊണ്ട് വന്ന ഒന്നേകാൽ കിലോ കഞ്ചാവ് ; കോട്ടയം റേഞ്ച് ഇൻസ്പെക്ടർ പി വൈ  ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം  യുവാവിനെ സാഹസികമായി പിടികൂടി 

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

കോട്ടയം : കെ എസ് ആർ ടി സി  ബസ് സ്റ്റാന്റിൽ വിദ്യാർത്ഥികൾക്ക് വിൽപനയ്ക്ക് കൊണ്ട് വന്ന ഒന്നേകാൽ കിലോ കഞ്ചാവുമായി തിരുവല്ല സ്വദേശി കവിയൂർ ചെറുപുഴക്കാലായിൽ അരുൺ മോൻ സി വി  (24 ) നെ കോട്ടയം റേഞ്ച് ഇൻസ്പെക്ടർ പി വൈ  ചെറിയാന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തു.

സൈബർ സെല്ലിന്റെ സഹായത്തോടെ ഇയാളെ എക്സൈസ് നിരീക്ഷിച്ച് വരുകയായിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ കോട്ടയത്ത് എത്താൻ സാധ്യതയുണ്ട് എന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ മനസ്സിലാക്കിയ എക്സൈസ് ഇയാൾക്കായി കെണി വിരിച്ച് കാത്തിരിക്കുകയായിരുന്നു. കാറ്ററിംഗ് ജോലി നോക്കിയിരുന്ന പ്രതി ഇടവേളകളിൽ കേരളത്തിൽ പല ജില്ലകളിലും വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ച് കൊടുക്കുന്നുണ്ടെന്ന് എക്സൈസിന് വിവരം ലഭിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം ഷോൾഡർ ബാഗുമായികെ എസ് ആർ ടി സി  സ്റ്റാന്റിൽ എത്തിയ ഇയാൾ എക്സൈസുകാരെ കണ്ട് മറ്റൊരു ബസിൽ യറി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പ്രതിയെ സാഹസികമായി പിടികൂടുകയായിരുന്നു. എക്സൈസ് സ്പഷ്യൽ സ്ക്വാഡ് ഒന്നേമുക്കാൽ കിലോ കഞ്ചാവുമായി രണ്ട് അന്യ സംസ്ഥാന തൊഴിലാളികളെ പിടികൂടിയിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

റെയ്ഡിൽ പ്രവന്റീവ് ഓഫീസർമാരായ രാജീവ് .കെ. , മനോജ് കുമാർ ഡി , കണ്ണൻ സിവിൽ എക്സൈസ് ഓഫീസർമാരായ ശ്യാംകുമാർ ,രതീഷ് കെ നാണു, ലാലു തങ്കച്ചൻ, അരുൺ കെ എസ് , വനിത സിവിൽ എക്സൈസ് ഓഫീസർ അമ്പിളി എന്നിവർ പങ്കെടുത്തു