play-sharp-fill
ബലാത്സംഗ രംഗങ്ങളില്‍ ഇനി മുതല്‍ അഭിനയിക്കില്ല..കാരണം  വ്യക്തമാക്കി  നടൻ  വിനീത്

ബലാത്സംഗ രംഗങ്ങളില്‍ ഇനി മുതല്‍ അഭിനയിക്കില്ല..കാരണം വ്യക്തമാക്കി നടൻ വിനീത്

സ്വന്തംലേഖകൻ

കോട്ടയം : സിനിമയില്‍ പീഡകനായോ ബലാത്സംഗരംഗങ്ങളിലോ അഭിനയിക്കാന്‍ ഇനി തനിക്കാവില്ലെന്ന് തുറന്നുപറഞ്ഞ് നടന്‍ വിനീത്. ഒരു എഫ് .എം ചാനലിനു നല്‍കിയ അഭിമുഖത്തിനിടെയാണ് വിനീത് ഇക്കാര്യം വ്യക്തമാക്കിയത്. ”അത്തരം രംഗങ്ങളില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ‘കെമിസ്ട്രി’ എന്ന ചിത്രത്തില്‍ സ്‌കൂളിലെ പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്ന ഒരാളായാണ് അഭിനയിച്ചത്. വൃത്തികെട്ട കഥാപാത്രമായിരുന്നു അത്. പക്ഷേ അത്തരത്തിലുള്ള മോശം സീനുകള്‍ സിനിമയിലില്ലെന്നാണ് അന്ന് സംവിധായകന്‍ പറഞ്ഞത്. ഡയലോഗിലൂടെ മാത്രമാണ് ആ കഥാപാത്രം പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തുന്നത്. സ്‌ക്രീനില്‍ മോശം രംഗങ്ങള്‍ ചെയ്യേണ്ടി വരുമ്പോള്‍ ഒരു തരത്തില്‍ അത്തരം വിഷയങ്ങളെ പ്രൊമോട്ട് ചെയ്യുകയാണ്. അതിനോട് യോജിക്കാനാവില്ല. വിനീത് വ്യക്തമാക്കി.

ഇനി തനിക്കാരെങ്കിലും ഇത്തരത്തിലുള്ള റോളുകളുമായി വന്നാല്‍ രണ്ടാമത് ഒന്നുകൂടി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെമിസ്ട്രിയില്‍ അങ്ങനെയൊരു കഥാപാത്രമായി വന്നു, പക്ഷേ ഇന്നെന്നോട് ആരെങ്കിലും അങ്ങനെയൊരു റോളുമായി വന്നാല്‍ ഞാന്‍ രണ്ടാമതു ചിന്തിക്കും. അഭിനയസാധ്യതകളുള്ള റോളുകളാണവയൊക്കെയെങ്കിലും ഞാന്‍ തന്നെ അതിനൊരു അതിരു വച്ചിട്ടുണ്ട്. അത് മറി കടന്നാല്‍ പിന്നെ ഞാന്‍ കംഫര്‍ട്ടബിളാകില്ല.
ഒരു ചെറിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന ഒരു സൈക്കിക്ക് ഡോക്ടറുടെ റോള്‍ ചെയ്യാമോ എന്ന് ഈയിടെ ഒരു സംവിധായകന്‍ ചോദിച്ചിരുന്നു. എനിക്കത് റിലേറ്റ് ചെയ്യാനേ പറ്റാത്തതിനാല്‍ നിരസിക്കുകയായിരുന്നു. യഥാര്‍ഥജീവിതം തുറന്നു കാട്ടലാണെങ്കില്‍ പോലും ഇത്തരം രംഗങ്ങള്‍ സ്‌ക്രീനിലഭിനയിക്കുന്നതിലൂടെ നമ്മള്‍ അതിനെ പ്രൊമോട്ട് ചെയ്യുക തന്നെയാണ്. നെഗറ്റീവ് സൈഡുകള്‍ ചെയ്യുന്നതിലെനിക്ക് താത്പര്യവുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group