
‘ഞാൻ പോകുന്നു, എന്റെ കളര്‍ പെൻസിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന കൂട്ടുകാരന് നല്‍കണം’; കത്തെഴുതി വച്ചശേഷം വീട് വിട്ടിറങ്ങിയ വിദ്യാര്‍ത്ഥിയെ കണ്ടെത്തി.
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കത്തെഴുതി വെച്ച ശേഷം എട്ടാംക്ലാസ് വിദ്യാര്‍ത്ഥി വീടുവിട്ടിറങ്ങി. തിരുവനന്തപുരം കാട്ടാക്കട ആനക്കോട് അനിശ്രീയില്‍ (കൊട്ടാരം വീട്ടില്‍) അനില്‍കുമാറിന്റെ മകൻ ഗോവിന്ദനെ(13)യാണ് കാണാതായത്. കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സില്‍ നിന്നാണ് ഗോവിന്ദിനെ കണ്ടെത്തിയത്.
‘ഞാൻ പോകുന്നു, എന്റെ കളര്‍ പെൻസിലുകള്‍ എട്ട് എയില്‍ പഠിക്കുന്ന കൂട്ടുകാരന് നല്‍കണം’- എന്ന് കുറിപ്പ് എഴുതി വെച്ച ശേഷമായിരുന്നു കുട്ടി വീടുവിട്ടത്. ഇന്നലെ രാത്രിയില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സന്തോഷത്തോടെ സംസാരിച്ച ശേഷമാണ് ഗോവിന്ദൻ ഉറങ്ങാൻ കിടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പുലര്‍ച്ചെ ആയിരുന്നു ഗോവിന്ദനെ കാണാതായത്. കുടചൂടി കുട്ടി നടന്നുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പട്ടകുളം പ്രദേശത്തെ സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്.
ബാലാരാമപുരം, കാട്ടാക്കട പോലീസ് സ്‌റ്റേഷനുകള്‍ ഉള്‍പ്പെടെ ചേര്‍ന്ന് അന്വേഷണം നടത്തിയിരുന്നു.കള്ളിക്കാടുനിന്ന് കാട്ടാക്കടയിലേക്കുള്ള ബസ്സില്‍ കുട്ടിയുണ്ടെന്ന വിവരം പോലീസിന് ലഭിച്ചതിനെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് കുട്ടിയെ ലഭിച്ചത്.
കൗണ്‍സിലിങ് നല്‍കി കുട്ടിയെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയക്കും.