video
play-sharp-fill

ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍; ശിവപുരം വെമ്പിടിത്തട്ടില്‍ സ്വദേശികളാണ്‌ അറസ്റ്റിലായത്

ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ രണ്ടുപേര്‍ അറസ്റ്റില്‍; ശിവപുരം വെമ്പിടിത്തട്ടില്‍ സ്വദേശികളാണ്‌ അറസ്റ്റിലായത്

Spread the love

 

സ്വന്തം ലേഖിക

ചക്കരക്കല്ല്: ഇരിവേരിയില്‍ ചന്ദനമരം മുറിച്ച് കടത്തിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. ശിവപുരം വെമ്പിടിത്തട്ടില്‍ സ്വദേശികളായ എം. ലിജിന്‍ (29), കെ.വി. ശ്രുതിന്‍ (29) എന്നിവരാണ് പിടിയിലായത്. ഈ മാസം 16ന് പുലര്‍ച്ചെയായിരുന്നു സംഭവം.

ഇരിവേരിയിലെ കേളോത്ത് വീട്ടില്‍ കെ. നാണുവിന്റെ വീട്ടുവളപ്പിലെ ചന്ദനമരമാണ് മുറിച്ചുകടത്തിയത്. രണ്ടു സി.സി.ടിവി ക്യാമറകളുടെ കേബിളുകള്‍ മുറിച്ചുമാറ്റിയാണ് ഇവർ ചന്ദനമരം മുറിച്ചത്. ഇതോടൊപ്പം പ്രതികള്‍ രണ്ടു സസി.സി.ടിവി ക്യാമറകളും 60 കോഴിമുട്ടകളും മോഷ്ടിച്ചിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group