കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു; പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തും

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

ആലുവ: കുടുംബ സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കത്തിനെ തുടര്‍ന്ന് അനുജന്റെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ആലുവ എടത്തല മലയപ്പിള്ളി സ്വദേശി ഡെന്നിയാണ് (40) മരിച്ചത്.

സെപ്റ്റംബര്‍ 12നാണ് ഡെന്നിയെ അനിയൻ ഡാനി കുത്തി പരിക്കേല്‍പ്പിച്ചത്. അമ്മയില്‍ നിന്ന് ലഭിച്ച കുടുംബ വീട് വിറ്റതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം. ഇത് കയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിച്ചു. തുടര്‍ന്ന് കുത്തേറ്റ ഡെന്നി
കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തെ തുടര്‍ന്ന് ഡാനിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാള്‍ നിലവിൽ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ജേഷ്ഠൻ മരിച്ചതിനെ തുടര്‍ന്ന് പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തുമെന്ന് പൊലീസ് അറിയിച്ചു.