ഡോഗ് ഹോസ്റ്റലിൻ്റെ മറവിൽ കഞ്ചാവ് കച്ചവടം; സുഹൃത്ത് ചതിച്ചു ; ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി സുഹൃത്ത് ചെയ്തതാണെന്നും പ്രതി റോബിൻ ; തെളിവെടുപ്പിന് എത്തിയപ്പോൾ മാധ്യമങ്ങളോട് റോബിൻ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കഞ്ചാവ് കേസില്‍ തന്നെ കുടുക്കിയതാണെന്ന് നായ സംരക്ഷണത്തിന്റെ മറവില്‍ കഞ്ചാവുകച്ചവടം നടത്തിയെന്നതിന്റെ പേരില്‍ അറസ്റ്റിലായ റോബിന്‍ ജോര്‍ജ്. ഡോഗ് ഹോസ്റ്റലിൽ കഞ്ചാവ് കൊണ്ട് വച്ച് സുഹൃത്ത് തന്നെ ചതിച്ചുവെന്നും തന്റെ ബിസിനസ് സാമ്രാജ്യം തകർക്കാൻ വേണ്ടി കരുതിക്കൂട്ടി സുഹൃത്ത് ചെയ്തതാണെന്ന് മാധ്യമങ്ങളോട് പറഞ്ഞു.

അനന്തു പ്രസന്നൻ എന്ന സുഹൃത്താണ് തന്നെ ചതിച്ചതെന്നും സുഹൃത്ത് എവിടെയുണ്ടെന്ന് ഇപ്പോള്‍ അറിയില്ലെന്നും അയാള്‍ ഒളിവിലാണെന്നും റോബിന്‍ പറഞ്ഞു. കോട്ടയം കുമാരനെല്ലൂരിലെ ഡൽറ്റകെ 9 നായ പരിശീലന കേന്ദ്രത്തിൽ തെളിവെടുപ്പിന് എത്തിച്ചപ്പോഴാണ് പ്രതി മാധ്യമങ്ങളോട് വെളിപ്പെടുത്തൽ നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്ന് രാവിലെയാണ് പ്രതി റോബിനെ തെളിവെടുപ്പിനായി സംഭവ സ്ഥലത്ത് കൊണ്ടുവന്നത്. പൊലീസ് റെയ്ഡിന് എത്തിയപ്പോള്‍ നായ്ക്കളെ അഴിച്ചുവിട്ടു മുങ്ങിയ പ്രതിയെ പൊലീസ് പൊക്കിയത് തമിഴ്‌നാട്ടില്‍ നിന്നുമാണ്. തെങ്കാശിയിലെ ഒരു കോളനിയില്‍ ഒളിവില്‍ കഴിയുകയായിരുന്ന റോബിനെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെയാണ് കസ്റ്റഡിയിലെടുത്തത്.

നേരത്തെ റോബിന്റെ നായ് പരിശീലന കേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. ജില്ല പൊലീസിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 17.8 കിലോ കഞ്ചാവ് പിടികൂടിയിരുന്നു. എന്നാല്‍, റെയ്ഡിനിടെ റോബിൻ ജോര്‍ജ് കടന്നുകളയുകയായിരുന്നു.