
സ്വന്തം ലേഖിക
മലയാള സിനിമയ്ക്ക് ഒരു പിടി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് ജോഷി. കാലങ്ങള്‍ പിന്നിടുമ്പോഴും ജോഷി- മോഹൻലാല്‍ കൂട്ടുക്കെട്ടില്‍ പിറന്ന ‘നരൻ’ മലയാളികളുടെ മനസ്സില്‍ മായാതെ കിടക്കുന്ന ചലച്ചിത്രങ്ങളിലൊന്നാണ്. ഇപ്പോഴിതാ വീണ്ടുമൊരു ജോഷി- മോഹൻലാല്‍ കൂട്ടുക്കെട്ടില്‍ പുതിയൊരു സിനിമ പുറത്തിറങ്ങുന്നെന്നുള്ള വിവരങ്ങളാണ് സിനിമാ ലോകത്തു നിന്നും പുറത്തുവരുന്നത്. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ലെങ്കിലും ചിത്രീകരണം ഉടൻ ഉണ്ടാകുമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
പുതിയ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ചെമ്പൻ വിനോദായിരിക്കുമെന്നുള്ള വാര്‍ത്തകളുമുണ്ട്. 2015ല്‍ പുറത്തിറങ്ങിയ ലൈല ഓ ലൈലയാണ് മോഹൻലാല്‍ ജോഷി കൂട്ടുക്കെട്ടില്‍ പിറന്ന അവസാന ചിത്രം. ജനുവരി ഒരു ഓര്‍മ്മ എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മോഹൻലാല്‍ ജോഷി കോംബോ ആദ്യമായി തുടക്കമിടുന്നത്. പിന്നീട് നിരവധി ഹിറ്റ് ചിത്രങ്ങളാണ് ഈ കൂട്ടുക്കെട്ടില്‍ നിന്നും പിറന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം മോഹൻലാല്‍-മുരളിഗോപി-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ ഒരുക്കിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ ചിത്രീകരിക്കുന്ന തിരക്കിലാണ് മോഹൻലാല്‍. ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാളെ ചിത്രത്തിന്റേതായി ഒരു അപ്ഡേറ്റുണ്ടാകുമെന്നാണ് സൂചന. പ്രിയദര്ശൻ കൂട്ടുകെട്ടിലും പുതിയ ചിത്രം ഒരുങ്ങാൻ പോകുകയാണ് എന്ന വാര്‍ത്തകളും ഇതിനു മുമ്പ് പുറത്തുവന്നിരുന്നു. ഹരം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് വിനീത് ശ്രീനിവാസനാണ്.




