നിപയില്‍ ആശ്വാസം; ഒമ്പതു വയസ്സുകാരന്‍ ഉള്‍പ്പെടെ രണ്ടുപേര്‍ നെഗറ്റീവ് ; ഇനി രണ്ടുപേര്‍ കൂടി നിപ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോഴിക്കോട്: കോഴിക്കോട് നിപ ബാധിച്ച് ചികിത്സയിലുണ്ടായിരുന്ന രണ്ടുപേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിഞ്ഞ ഒമ്പത് വയസുകാരന്‍ ഉള്‍പ്പെടെയാണ് നെഗറ്റീവായത്. ഒമ്പത് വയസുകാരനും മാതൃസഹോദരനും കോഴിക്കോട് സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയില്‍ കഴിഞ്ഞിരുന്നത്. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ മകനാണ് ഒമ്പതു വയസുകാരന്‍.

അതീവ ഗുരുതര നിലയിലാണ് കുട്ടിയെ ആദ്യം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ചികിത്സ തുടര്‍ന്നത്. പിന്നീട് ഘട്ടം ഘട്ടമായി ആരോഗ്യനില മെച്ചപ്പെടുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇവരെ ഇനി വീട്ടില്‍ നിരീക്ഷണത്തിലാക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. ഇനി രണ്ടുപേര്‍ കൂടി നിപ രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരുടെ പരിശോധന ഫലം കൂടിയാണ് ഇനി വരാനുള്ളത്.