സ്വന്തം ലേഖകൻ
ചവറ: ബൈക്കുകൾ തമ്മിൽ തട്ടിയ വിരോധത്തിൽ ബൈക്ക് യാത്രക്കാരെ വെട്ടിപ്പരിക്കേൽപിച്ച കേസിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പന്മന കല്ലിശ്ശേരിവീട്ടിൽ ഷൈജൻ (36) ആണ് ചവറ പൊലീസിന്റെ പിടിയിലായത്.
പന്മന മേക്കാട് സെന്റ് ആന്റണീസ് ഡെയ്ലിൽ അഗസ്റ്റിനെയും ഇയാളുടെ ബന്ധുവായ ജോയൽ എന്ന യുവാവിനെയുമാണ് പ്രതി ഉൾപ്പെട്ട സംഘം കഴിഞ്ഞ തിങ്കളാഴ്ച വെളുപ്പിന് വെട്ടി പരിക്കേൽപ്പിച്ചത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനാണ് അഗസ്റ്റിൻ. ഇയാളുടെ ബൈക്ക് പ്രതികളുടെ ബൈക്കുമായി തട്ടിയതിലുള്ള വിരോധത്തിലാണ് ആക്രമണം നടത്തിയത്.
ബന്ധുവായ ജോയലിനൊപ്പം ബൈക്കിൽ വീടിന് സമീപം നിൽക്കുമ്പോഴാണ് ആക്രമണമുണ്ടായത്. അഗസ്റ്റിന്റെ ഭാര്യയുടെ പരാതിയിൽ ചവറ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ ഷൈജനെ ഉടൻ പിടികൂടുകയായിരുന്നു.