കേരളത്തിലെ ആദ്യത്തെ മെനിസ്കസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വി.പി.എസ് ലേക്ഷോര്‍ ആശുപത്രി വിജയകരമായി നടത്തി; ചങ്ങനാശ്ശേരി സ്വദേശി ജിനു ജോസഫാണ് ശസ്ത്രകിയക്ക് വിധേയനായത്.

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി : കേരളത്തിലെ ആദ്യത്തെ മെനിസ്കസ് മാറ്റിവെക്കല്‍ ശസ്ത്രക്രിയ വി.പി.എസ് ലേക്ഷോര്‍ ആശുപത്രി വിജയകരമായി നടത്തി.25 വയസ്സുള്ള യുവാവില്‍ ഇത്തരമൊരു ശസ്ത്രക്രിയ നടത്തി വിജയിക്കാൻ കഴിഞ്ഞത് ഏറെ നിര്‍ണായകമാണെന്ന് വി.പി.എസ്. ലേക്ഷോര്‍ മാനേജിങ് ഡയറക്ടര്‍ എസ്.കെ. അബ്ദുള്ള പറഞ്ഞു.

ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ജിനു ജോസഫ് എന്ന 25-കാരനിലാണ് ശസ്ത്രക്രിയ നടത്തിയത്. ഇന്ത്യയിലുടനീളം ഇത്തരത്തില്‍ 15-ല്‍ താഴെ മാത്രം ശസ്ത്രക്രിയകളേ ഇതുവരെ നടന്നിട്ടുള്ളൂവെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാല്‍മുട്ടിനകത്ത് എല്ലുകളുടെ ഇടയിലുള്ള ചന്ദ്രക്കല ആകൃതിയിലുള്ള ഭാഗമാണ് മെനിസ്കസ്. യഥാര്‍ത്ഥ മെനിസ്കസിന്റെ സ്വാഭാവിക ഘടനയും പ്രവര്‍ത്തനവും എത്രത്തോളം അനുകരിക്കാനാകും എന്നതാണ് ഈ ശസ്ത്രക്രിയയുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്‍കിയ ഓര്‍ത്തോപീഡിക്സ് ഡയറക്ടറും ജോയിന്റ് റീപ്ലേസ്മെന്റ് ആൻഡ് സ്പോര്‍ട്സ് മെഡിസിൻ ഡിപ്പാര്‍ട്ട്മെന്റ് സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു. കൃത്രിമ ബദലുകളുടെ ദീര്‍ഘകാല ഗുണമേന്മയെക്കുറിച്ചുള്ള ആശങ്കകള്‍ കാരണമാണ് ചെറുപ്പക്കാരനായ രോഗിയില്‍ ഒരു മനുഷ്യ മെനിസ്കസ് ഉപയോഗിക്കാനുള്ള തീരുമാനമെടുത്തത്. കാല്‍മുട്ട് ജോയിന്റ് പ്രശ്നങ്ങളുള്ളവര്‍ക്ക് ദീര്‍ഘകാല ആശ്വാസം ലഭിക്കുന്നതിനുള്ള സാധ്യതയാണ് മനുഷ്യ മെനിസ്കസ് മാറ്റി സ്ഥാപിക്കുന്നതിലൂടെ ലഭിക്കുന്നതെന്നും ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

മെനിസ്കസ് അമേരിക്കയില്‍നിന്ന് ഇറക്കുമതി ചെയ്യേണ്ടിവന്നിരുന്നതിനാല്‍ മുൻകാലങ്ങളില്‍ ഈ ശസ്ത്രക്രിയ ചെലവേറിയതായിരുന്നു. എന്നാല്‍, ഇപ്പോള്‍ ഇത് ഇന്ത്യയിലെ കാഡവെറിക് ലാബുകളില്‍ ലഭ്യമാണ്. 20 വര്‍ഷത്തെ ചരിത്രത്തില്‍ ഒട്ടേറെ നൂതന ചികിത്സകളിലും ശസ്ത്രക്രിയകളിലും ലേക്ഷോറിന്റെ മുന്നേറ്റം അഭിമാനാര്‍ഹമാണെന്നും അബ്ദുള്ള പറഞ്ഞു.