
സ്വന്തം ലേഖകൻ
തിരുവനന്തപുരം : കുളവിയോട് കല്ലമ്പലം എസ്.കെ സദനത്തില്‍ കിച്ചു (ഗുണ്ട് റാവു-30)വാണ് വാളുമായി വീട്ടിലെത്തിയത്. ഇന്നലെ രാത്രി ഇയാളെ തല്ലി ചതച്ച് കാട്ടാക്കടയിലെ നാട്ടുകാര്‍. എട്ടരയോടെയാണ് സംഭവം. പരാക്രമം നടത്തിയ മര്‍ദനമേറ്റ് അവശനിലയില്‍ റോഡില്‍ കിടന്ന കിച്ചുവിനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചു. ഇയാള്‍ക്ക് കാലിനു പൊട്ടലുണ്ട്.
ഓഗസ്റ്റ് ആറിനു ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെ വീടിന് പുറത്ത് അസ്വാഭാവികമായി ആള്‍പെരുമാറ്റം കേട്ട് വീട്ടുടമ രാജേന്ദ്രൻ ഉണര്‍ന്നു നോക്കുമ്പോള്‍ പ്രതി പാമ്പിനെ ജനലിലൂടെ വലിച്ചെറിഞ്ഞശേഷം പോകുന്നത് കണ്ടു. തുടര്‍ന്ന് പാമ്പിനെ ഓടിച്ച് അടിച്ചുകൊല്ലാൻ ശ്രമിച്ചെങ്കിലും പാമ്പിന്റെ ഒരു ഭാഗം മാത്രം മുറിഞ്ഞുപോയി. പിന്നാലെ, രാജേന്ദ്രൻ കാട്ടാക്കട പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ആദ്യം കഥയെന്നാണ് കരുതിയിരുന്നതെങ്കിലും പൊലീസിന്റെ അന്വേഷണത്തില്‍ പാമ്പിന്റെ ഒരു ഭാഗം ലഭിച്ചതിനാല്‍ പരാതിയില്‍ കഴമ്പുണ്ടെന്നു മനസിലാക്കുകയായിരുന്നു. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മകളെ ശല്യം ചെയ്തതു വിലക്കിയതിലുള്ള വൈരാഗ്യമാണ് പാമ്പിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കിച്ചു സമ്മതിച്ചു
അറസ്റ്റിലായ പ്രതി 3 ദിവസം മുൻപ് ജാമ്യത്തിലിറങ്ങി. ഇതിനു ശേഷം പെണ്‍കുട്ടിയുടെ വീടിന്റെ പരിസരത്ത് വന്നിരിക്കയും ആയുധവുമായി കറങ്ങുകയും പതിവായിരുന്നു. ഇന്നലെ രാത്രി വാളുമായി പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. ഇത് കണ്ട് നാട്ടുകാരും ബന്ധുക്കളില്‍ ചിലരും ചേര്‍ന്ന് കിച്ചുവിനെ തടഞ്ഞു. വീട്ടിലേക്ക് കടക്കാനുള്ള ശ്രമം തുടര്‍ന്നതോടെ ബലപ്രയോഗം നടത്തുകയായിരുന്നു എന്നാണ് വിവരമെന്ന് പൊലീസ് അറിയിച്ചു.
വധശ്രമത്തിനാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കിച്ചു നിരവധി കേസിലെ പ്രതിയാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഒരു വര്‍ഷം മുന്നേ പ്രതിക്കെതിരെ രാജേന്ദ്രൻ നല്‍കിയ പരാതിയുടെ പേരിലെ വൈരാഗ്യത്തിലാണ് പാമ്ബിനെ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ചതെന്ന് പൊലീസിന്റെ ചോദ്യംചെയ്യലില്‍ ഇയാള്‍ സമ്മതിച്ചിരുന്നു. അതേസമയം ഗുണ്ട് റാവു സ്ഥിരം കുറ്റവാളിയെന്നാണ് വിവരം.