ചാര്‍ജ് ചെയ്യാൻ കുത്തിയിട്ട മൊബൈലില്‍ സംസാരിക്കുന്നതിനിടെ പൊട്ടിത്തെറിച്ചു; ഗുരുതരമായി പൊള്ളലേറ്റ യുവതി മരിച്ചു

Spread the love

ചെന്നൈ: തഞ്ചാവൂരിലെ കുംഭകോണം പാപനാശത്ത്, ചാര്‍ജ് ചെയ്യുന്നതിനിടെ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ യുവതിക്ക് ദാരുണാന്ത്യം.

video
play-sharp-fill

കപിസ്ഥലയില്‍ മൊബൈല്‍ ഫോണുകളുടെയും വാച്ചുകളുടെയും റിപ്പയര്‍ കട നടത്തിയിരുന്ന കോകിലയാണ് (33) മരിച്ചത്. രാജപുരം ഗ്രാമത്തില്‍ നിന്നുള്ള കോകില ഭര്‍ത്താവിന്‍റെ മരണശേഷം പ്രദേശത്ത് മൊബൈല്‍ സേവനങ്ങളും വാച്ച്‌ റിപ്പയറിങുമുള്ള കട നടത്തിവരികയായിരുന്നു.

ബുധനാഴ്ചയാണ് അപകടം നടന്നത്. ചാര്‍ജ് ചെയ്തുകൊണ്ടിരുന്ന ഫോണില്‍ ഹെഡ് സെറ്റ് കണക്‌ട് ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചതെന്നാണ് നിഗമനം. പൊട്ടിത്തെറിയില്‍ കടയില്‍ തീ പടരുകയും കോകിലയ്ക്കും ഗുരുതരമായി പൊള്ളലേല്‍ക്കുകയുമായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രദേശവാസികള്‍ ഓടിയെത്തി തീയണച്ച്‌ കോകിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു.