‘മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ച്‌ വളരെ മോശമായി അവള്‍ കമന്റ് ചെയ്തു; അതിന് ശേഷമാണ് ഞാൻ ആളെ കണ്ടുപിടിച്ചത്; അവളൊരു നേഴ്സാണ്, ഒരു കുഞ്ഞിന്റെ അമ്മയും’; തനിക്കെതിരെ സൈബർ ആക്രമണം നടത്തിയ ആളെ കണ്ടെത്തി സുപ്രിയ

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: പലപ്പോഴും താരങ്ങൾക്ക് സോഷ്യല്‍ മീഡിയയില്‍ നിന്നും പല തരത്തിലുള്ള സൈബര്‍ ബുള്ളിയിങ്ങുകൾ നേരിടേണ്ടിവരാറുണ്ട്. അത്തരത്തിൽ വര്‍ഷങ്ങളായി തന്നെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചുകൊണ്ടിരുന്ന ഫേക്ക് ഐഡിയ്ക്കു പിന്നില്‍ ആരെന്ന് കണ്ടെത്തിയിരിക്കുകയാണ് നിര്‍മാതാവും നടൻ പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഇക്കാര്യം സുപ്രിയ പങ്കുവച്ചത്.

താരത്തിന്റെ കുറിപ്പ് ഇങ്ങനെ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘നിങ്ങളെപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിങ് അനുഭവിച്ചിട്ടുണ്ടോ? കഴിഞ്ഞ കുറേ വര്‍ഷങ്ങളായി എല്ലാ പ്ലാറ്റ്‌ഫോമുകളിലും നിരവധി ഫേക്ക് ഐഡികള്‍ ഉണ്ടാക്കി എന്നെ ബുള്ളി ചെയ്യുകയും ഹരാസ് ചെയ്യുകയും ചെയ്യുന്ന ഒരാളുണ്ട്. വര്‍ഷങ്ങളോളം ഞാനത് ഗൗനിക്കാതെ വിട്ടെങ്കിലും ഒടുവില്‍ ഞാൻ അതാരാണെന്ന് കണ്ടെത്തിയിരിക്കുന്നു.

മരിച്ചുപോയ എന്റെ അച്ഛനെ കുറിച്ച്‌ വളരെ മോശമായി അവള്‍ കമന്റ് ചെയ്തതിനു ശേഷമാണ് ഞാൻ ആളെ കണ്ടുപിടിച്ചത്. അവളൊരു നേഴ്സാണ്, ഒരു കുഞ്ഞുകുട്ടിയുമുണ്ട്. ഞാൻ അവള്‍ക്കെതിരെ നിയമപരമായി കേസ് ഫയല്‍ ചെയ്യണോ അതോ ആളെ പൊതുവിടത്തില്‍ കൊണ്ടുവരണോ?’ സുപ്രിയ കുറിച്ചു.