ഇട റോഡില്‍ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കില്‍ ഇടിച്ചു; കല്ലമ്പലം പള്ളിക്കലില്‍ ഇരുചക്രവാഹന യാത്രികന് ദാരുണാന്ത്യം
സ്വന്തം ലേഖിക
തിരുവനന്തപുരം: കല്ലമ്പലം പള്ളിക്കലില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഇരുചക്ര വാഹന യാത്രികന് ദാരുണാന്ത്യം. പള്ളിക്കല്‍ സ്വദേശി പ്രസാദ് (50) ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയായിരുന്നു അപകടം.
കാട്ടുപുതുശ്ശേരിയില്‍ ഫര്‍ണിച്ചര്‍ ഷോപ്പ് നടത്തിവരികയായിരുന്ന പ്രസാദ് കടയടച്ചശേഷം വീട്ടിലേക്ക് മടങ്ങവെയാണ് ആക്രമണമുണ്ടായത്. കാട്ടുപുതുശ്ശേരി ജംഗ്ഷനില്‍ വച്ച് അപ്രതീക്ഷിതമായി ഇട റോഡില്‍ നിന്ന് റോഡിലേക്ക് ചാടിയ കാട്ടുപന്നി ബൈക്കില്‍ വന്ന് ഇടിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗുരുതരമായി പരിക്കേറ്റ പ്രസാദിനെ സമീപവാസികളും അതുവഴി വന്ന യാത്രക്കാരും ചേര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഇതിനു മുൻപും സമാനമായ രീതിയില്‍ നാവായിക്കുളം ഭാഗത്ത് ഓട്ടോഡ്രൈവറും മരണപ്പെട്ടിരുന്നു. കാട്ടുപന്നി ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിരവധി പരാതികള്‍ നല്‍കിയെങ്കിലും ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.