
സ്വന്തം ലേഖകൻ
പയ്യന്നൂര്‍: കെട്ടിടത്തിന്റെ അനുമതിക്കായി 25,000 രൂപ കൈക്കൂലി വാങ്ങിയ നഗരസഭാ ഓവർസിയർ അറസ്റ്റിൽ. പയ്യന്നൂർ നഗരസഭാ ബിൽഡിംഗ് ഇൻസ്പെക്ടർ ഗ്രേഡ് വൺ ഓവർസിയർ സി. ബിജുവിനെയാണ് കണ്ണൂർ വിജിലൻസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം അറസ്റ്റ് ചെയ്തത്.
കെട്ടിടാനുമതിക്ക് കൈക്കൂലി ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടമ ഇക്കാര്യം വിജിലൻസിനെ അറിയിക്കുകയും തുടർന്ന് വിജിലൻസ് സംഘം ഫിനോഫ്തലിൻ പുരട്ടിയ കറൻസി കൊടുത്തുവിടുകയുമായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കെട്ടിട ഉടമ ഓഫീസിലെത്തിയപ്പോൾ ഉദ്യോഗസ്ഥൻ നഗരസഭാ ഓഫീസിനു പിന്നിലെ റോഡരിൽ നിർത്തിയിട്ട കാറിനടുത്തേക്ക് വരാൻ പറഞ്ഞു. ഇവിടെനിന്നും പണം കൈമാറവെ നിരീക്ഷിക്കുകയായിരുന്ന വിജിലൻസ് പരിശോധന നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.



