play-sharp-fill
കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതി: പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണം; പദ്ധതിയ്ക്ക്  കെ.എം.മാണിയുടെ പേര് നൽകണം: കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി

കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതി: പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണം; പദ്ധതിയ്ക്ക് കെ.എം.മാണിയുടെ പേര് നൽകണം: കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി

സ്വന്തം ലേഖകൻ

കോട്ടയം : സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയിൽ രൂപം കൊണ്ട പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്നും പദ്ധതിക്ക് അത് രൂപപ്പെടുത്തി നടപ്പിലാക്കിയ കെ.എം.മാണിയുടെ പേര് നൽകണമെന്നും കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

കെ.എം മാണി സാർ ധനകാര്യ മന്ത്രി ആയിരിക്കെ വിഭാവനം ചെയ്തു നടപ്പിലാക്കിയ കാരുണ്യ പദ്ധതിയിലൂടെ രോഗികളായ അനേകം പാവപെട്ടവർക്കും സാധാരണക്കാർക്കും ആശ്വാസമെത്തിക്കാൻ  കഴിഞ്ഞിട്ടുണ്ട്. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള സ്വകാര്യ ഹോസ്പിറ്റലിൽ മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരള യൂത്ത് ഫ്രണ്ട് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് രൂബേഷ് പെരുമ്പള്ളിപറമ്പിലിന്റെ അധ്യക്ഷതയിൽ ചേർന്നയോഗം കേരള കോൺഗ്രസ് (എം ) ഉന്നത അധികാര സമിതി അംഗം വിജി എം തോമസ് ഉദ്ഘാടനം ചെയ്തു പുതിയതായി തിരഞ്ഞെടുക്കപ്പെട്ട യൂത്ത് ഫ്രണ്ട് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് എൽബി അഗസ്റ്റിനും സഹ ഭാരവാഹികൾക്കും യോഗത്തിൽ സീകരണം നൽകി.

കേരള കോൺഗ്രസ് (എം) കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ജോജി കുറുത്തിയാടൻ കിഗ്‌സ്റ്റൻരാജാ യൂത്ത് ഫ്രണ്ട് (എം) നേതാക്കളായ ജോബ് സ്കറിയ, റെനീഷ് കാരമറ്റം, ജെനു ജയിംസ്,മനു കുരുവിള, മാത്യു ജോസഫ്, മുഹമ്മദ് റാഫി , ഷിബു ജോൺ ജോർജ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.