play-sharp-fill
കൊച്ചി നഗരത്തിൽ വൻ തീപിടുത്തം

കൊച്ചി നഗരത്തിൽ വൻ തീപിടുത്തം

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചി നഗരത്തിൽ വൻ തീപിടിത്തം. സൗത്ത് റെയിൽവേ സ്റ്റേഷനു സമീപമുള്ള പാരഗൺ ചെരിപ്പു കമ്പനിയുടെ ഗോഡൗണിനാണ് തീ പിടിച്ചത്.അഞ്ചുനിലയുള്ള കെട്ടിടമാണിത്. പതിനൊന്നരയോടെയാണ് തീപടർന്നത്.

അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കാൻ ശ്രമിക്കുകയാണ്. ആളപായമില്ലെന്നാണ് പ്രാഥമിക നിഗമനം. കെട്ടിടത്തിൽനിന്ന് കനത്തപുക ഉയരുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ സമീപ പ്രദേശത്തുനിന്ന് ആളുകളെയും ഒഴിപ്പിച്ചിട്ടുണ്ട്.