സ്കൂളിനു മുന്നില്‍ എംഡിഎംഎ യുമായി യുവാവ് പിടിയില്‍; പിടിയിലായത് കഞ്ചാവു കച്ചവടത്തിന് ജയില്‍ ശിക്ഷ അനുഭവിച്ച 24കാരൻ

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

തിരുവനന്തപുരം: സ്‌കൂളിനു മുന്നില്‍ എംഡിഎംഎയുമായി 24കാരനെ പൊലീസ് പിടികൂടി. കരിക്കാമൻകോട് അഭയാലയത്തില്‍ ലിനു എന്നുവിളിക്കുന്ന അഭയൻ (24) നാണ് പൊലീസിന്റെ പിടിയിലായത്.

അഞ്ചുമരംകാല ജംഗ്ഷനു സമീപത്തെ സ്‌കൂളിനു മുന്നിൽ എംഡിഎംഎയുമായി ബൈക്കിൽ എത്തിയപ്പോഴാണ് യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.
ഇയാളില്‍ നിന്നും എംഡിഎംഎ പൊലീസ് പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെള്ളറട സബ് ഇൻസ്പെക്ടര്‍ റസല്‍ രാജ്, എഎസ്‌ഐ അജിത്ത് കുമാര്‍, സിപിഒമാരായ പ്രതീക്ഷ്, ഷാജൻ, സജിൻ എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.
വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

പ്രതിക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നും കൂടുതല്‍ പേർ ഇതിനു പിന്നിലുണ്ടോ എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി ഇതിനുമുമ്പും കഞ്ചാവ് കച്ചവടം നടത്തിയതിന് ജയില്‍ ശിക്ഷ അനുഭവിച്ചയാളാണ്‌.