അധികൃതരുടെ അനാസ്ഥ; പാലാ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ കോണ്‍ക്രീറ്റ് മേൽക്കൂര അടര്‍ന്നു വീഴാറായ നിലയിൽ; തകരാറിന് കാരണം, കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തത്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലാ: പാലാ കെഎസ്‌ആര്‍ടിസി ബസ് സ്റ്റാന്‍ഡിലെ യാത്രക്കാര്‍ പേടിയോടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. അടര്‍ന്നു വീഴുന്ന കോണ്‍ക്രീറ്റ് മേല്‍ക്കൂരയാണ് വില്ലന്‍. സംസ്ഥാനത്ത് ഏറ്റവും അധികം വരുമാനം നേടിത്തരുന്ന ബസ് ഡിപ്പോയ്ക്കാണ് ഈ ഗതികേട്.

യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്ന ഭാഗത്താണ് കോണ്‍ക്രീറ്റ് മേല്‍ക്കൂര തകരാറിലായത് എന്നത് ആശങ്ക വര്‍ധിപ്പിക്കുന്നു. കൃത്യമായി അറ്റകുറ്റപ്പണി നടത്താത്തതാണ് ഇപ്പോഴത്തെ തകരാറിന് കാരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 ലക്ഷം രൂപ ഒരു ദിവസം വരുമാനത്തിനായി ലക്ഷ്യമിടുന്ന പാലാ ഡിപ്പോ ഇപ്പോള്‍ 19 ലക്ഷം രൂപ വരെ ദിവസ വരുമാനം നേടുന്നുണ്ട്. അധികൃതരുടെ അനാസ്ഥയാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണമെന്ന് യാത്രക്കാര്‍ പറയുന്നു.