
സ്വന്തം ലേഖകൻ
മലപ്പുറം : കേരളത്തിന് പുതുതായി അനുവദിച്ച വന്ദേഭാരത് എക്സ്പ്രസിന് തിരൂർ റയിൽവേ സ്റ്റേഷനിൽ ആവേശോജ്വല സ്വീകരണം. പൂക്കൾ വിതറിയും ലോക്കോ പൈലറ്റുമാരെ ഷാൾ അണിയിച്ചും മധുരം നൽകിയും തിരൂരുകാർ സ്വീകരണം ഗംഭീരമാക്കി. ആദ്യ വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ് അനുവദിക്കാത്തത് വിവാദമായിരുന്നു.
ആദ്യ വന്ദേഭാരതിന് സ്റ്റോപ് ലഭിക്കാത്തതിന്റെ ക്ഷീണം തിരൂരുകാർ തത്ക്കാലം മറന്നു. നാടിന് കിട്ടിയ സമ്മാനത്തെ ഇരുകൈയും നീട്ടി സ്വീകരിച്ചു. കൊഴുപ്പുകൂട്ടി ചെണ്ടമേളവും വാദ്യഘോഷങ്ങളും. ഇ.ടി മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് പ്രവർത്തകരും, ബിജെപി ജില്ലാ കമ്മിറ്റിയും സ്വീകരണത്തിന് നേതൃത്വം നൽകി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കേരളത്തിന് ആദ്യ വന്ദേഭാരത് അനുവദിച്ചപ്പോൾ ജില്ലയിലെ പ്രധാനവും സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനവുമുള്ള സ്റ്റേഷനായ തിരൂരിനെ ഒഴിവാക്കിയത് വലിയ എതിർപ്പിനിടയാക്കിയിരുന്നു. ഉദ്ഘാടന ഓട്ടത്തിൽ തിരൂരിൽ നിർത്തിയെങ്കിലും പിന്നീട് സ്റ്റോപ് അനുവദിച്ചില്ല. രണ്ടാം വന്ദേ ഭാരതിന് സ്റ്റോപ് ലഭിച്ചതോടെ തിരൂരിന്റെ റയിൽവേ വികസനത്തിനും ചിറക് മുളയ്ക്കുകയാണ്.



