play-sharp-fill
ടിഎൻടി ചിട്ടി കമ്പനികൾ ഉടമകൾ പൂട്ടിയത് കൃത്യമായ തയ്യാറെടുപ്പോടെ

ടിഎൻടി ചിട്ടി കമ്പനികൾ ഉടമകൾ പൂട്ടിയത് കൃത്യമായ തയ്യാറെടുപ്പോടെ

സ്വന്തം ലേഖകൻ

തൃശൂർ: ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിച്ചിരുന്ന ടിഎൻടി ചിട്ടിക്കമ്പനി പൂട്ടിയത് കൃത്യമായ മുന്നൊരുക്കത്തോടെ എന്ന് ആക്ഷേപം. കമ്പനി ഉടമകൾ മറ്റ് സ്ഥലങ്ങളിൽ പുതിയ പേരുകളിൽ കമ്പനികൾ ആരംഭിച്ചുവെന്നാണ് സൂചന. ടിഎൻടിയിൽ നിന്നുള്ള പണം ഈ സ്ഥാപനങ്ങളിലേക്ക് നിക്ഷേപിച്ചുവെന്നും ആരോപണമുണ്ട്.


ആലപ്പുഴയിലെ ഹരിപ്പാട്, കുത്തിയത്തോട്, തുമ്പോളി എന്നിവിടങ്ങളിലെ ആളുകളെയും കമ്ബനി ദുരിതത്തിലാക്കി. തൃശൂർ മേഖലകളിലെ ശാഖകൾ പൂട്ടിയെങ്കിലും ആലപ്പുഴയിൽ വിവരമറിഞ്ഞത് കഴിഞ്ഞ ദിവസം മാത്രമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നാൽപ്പതിലേറെ ശാഖകളുള്ള ടിഎൻടി കമ്പനി കുന്നംകുളത്ത് മാത്രം നൽകാനിരുന്നത് രണ്ട് കോടിയോളം രൂപയാണ്. വിശ്വസ്തരായ ചില ജീവനക്കാരെ മുംബൈയിൽ ആരംഭിച്ച രാംജ്യോതി ചിട്ടിയിലേക്ക് മാറ്റിയതിന് ശേഷമാണ് ഇവിടുത്തെ ശാഖ അടച്ചുപൂട്ടിയത്. നൂറോളം കളക്ഷൻ ഏജന്റുമാരും ഇതോടെ വഴിയാധാരമായി.

തൃശൂർ മേഖലയിൽ മാത്രം ആറായിരത്തോളം പേർക്കാണ് പണം തിരിച്ചുകിട്ടാനുള്ളത്. ഇവിടെ 80ൽ അധികം പേർ പൊലീസിൽ പരാതി നൽകി. 55 കോടിയിലധികം രൂപയുമായാണ് ഉടമകളെ കാണാതായത്. എറണാകുളം പറവൂർ വടക്കേക്കര കുഞ്ഞിത്തൈയിലെ സഹോദരങ്ങളായ നെൽസണും ടെൽസണുമാണ് ചിട്ടിക്കമ്ബനി ഉടമകൾ. ഇവരുടെ വീടും പൂട്ടിയനിലയിലാണ്. ആലപ്പുഴയിൽ മാത്രം അഞ്ച് കോടിയോളം രൂപയാണ് നഷ്ടപ്പെട്ടത്. അഞ്ഞൂറോളം പരാതികളാണ് ചിട്ടിക്കമ്പനിയുടെ പേരിൽ പൊലീസിൽ ലഭിച്ചിരിക്കുന്നത്.

സ്വകാര്യ ചിട്ടിസ്ഥാപനങ്ങൾ പണവുമായി മുങ്ങുന്നത് പതിവായിട്ടും സർക്കാർ ഇടപെടൽ ദുർബലമാണ്. ചിട്ടി തുടങ്ങുന്നതിന് തത്തുല്യമായ തുക നിക്ഷേപം വേണമെന്ന വ്യവസ്ഥയുണ്ടെങ്കിലും ഇതെല്ലാം ഇവർ കാറ്റിൽ പറത്തുന്നു. പല ജില്ലകളിലായി ശാഖകളുള്ള ചിട്ടി സ്ഥാപനങ്ങളിൽ ഒരേ സമയം പരിശോധന നടത്തുന്ന രീതി രജിസ്ട്രേഷൻ വകുപ്പ് സ്വീകരിക്കാത്തതും ഇവർക്ക് രക്ഷയാണ്.

കുറികമ്പനിയുടെ ഉടമകളായ 12 ഓളം പേർ ഒളിവിലാണ്. ആളുകളെ കുറിയിൽ ചേർത്ത ഏജന്റുമാരായ ആളുകൾ മാനസിക സമ്മർദ്ധത്തിലാണ്. കുറിക്കമ്ബനിയിൽ ഉണ്ടായിരുന്ന രജിസ്റ്ററുകളും കമ്ബ്യൂട്ടർ ഡാറ്റകളും സൈബർ സെൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ പൊലീസ് ബന്തവസിലെടുത്തു.