
സ്വന്തം ലേഖകൻ
കോഴിക്കോട് : പെരുവായാല് സ്വദേശി അര്‍ഷാദിന്റെ വീട്ടില്‍ നിന്നുമാണ് 31ഗ്രാം കഞ്ചാവ് പിടി കൂടിയത്. കോഴിക്കോട് ചൂലൂര്‍ പലക്കാടിയിലാണ് സംഭവം.
പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. ഇത് കേന്ദ്രീകരിച്ച് പരിശോധന നടത്തും. വീട്ടില്‍ ലഹരി എത്തിക്കുന്നതിനെ കുറിച്ചും പ്രതിക്കൊപ്പമുള്ള സംഘത്തെ കുറിച്ചും ഇതോടെ വ്യക്തമായ തെളിവുകള്‍ ലഭിക്കുമെന്നാണ് പോലീസിന്റെ നിഗമനം

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം കണ്ണൂര്‍ പുതിയതെരുവില്‍ നിന്നും വീട്ടില്‍ സൂക്ഷിച്ച കഞ്ചാവ് പിടികൂടി. 157 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. കൊറ്റാളി ഹാജി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന കെ. ജസിലിന്റെ വീട്ടില്‍ നിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. പോലീസിനെ കണ്ടതാേടെ പ്രതി ഓടി രക്ഷപ്പെട്ടു. സംഭവത്തില്‍ വളപട്ടണം പാേലീസ് കേസെടുത്തിട്ടുണ്ട്.



