കോഴിക്കോട് 96.44 ഗ്രാം എം.ഡി.എം.എ യുമായി ദമ്പതികള്‍ അറസ്റ്റില്‍; രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു അന്വേഷണം

Spread the love

 

സ്വന്തം ലേഖിക

കോഴിക്കോട് : തൊട്ടില്‍പാലത്ത് എം.ഡി.എം.എ യുമായി ദമ്പതികള്‍ അറസ്റ്റില്‍. വടകര പതിയാക്കര സ്വദേശി മുതലോളി ജിതിൻ ബാബു, ഭാര്യ സ്റ്റഫി എന്നിവരാണ് അറസ്റ്റിലായത്.

ഇന്നലെ രാത്രിയിൽ ആയിരുന്നു സംഭവം. 96.44 ഗ്രാം എം.ഡി.എം.എ ഇവരില്‍ നിന്നും പിടികൂടി. ലഹരി വസ്തു ബംഗ്ലൂളൂരുവില്‍ നിന്നും വടകരയ്ക്ക് കടത്തുന്നതിന്റെ ഇടയിൽ ആയിരുന്നു ഇരുവരും പിടിയിലായത്. സംശയം തോന്നാതിരിക്കാൻ നാല് വയസുള്ള കുഞ്ഞിനെയും പ്രതികള്‍ ഒപ്പം കൂട്ടിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബംഗളൂരുവില്‍ നിന്ന് എം.ഡി.എം.എ കൊണ്ടുവന്ന് വടകര ഭാഗത്ത് വില്‍പ്പന നടത്തുന്നുണ്ട് എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലണ് കുറ്റ്യാടി ചുരം ഭാഗത്ത് പൊലീസ് വാഹനപരിശോധന നടത്തിയിയത്. അതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് ദമ്പതികൾ അറസ്റ്റിലായത്.