
പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നം ; യുവാവിനെ മർദിച്ചവശനാക്കി റോഡിൽ തള്ളി ഗുണ്ടാസംഘം ; രക്തം വാർന്ന നിലയിൽ യുവാവ് ; നിലവിളിച്ചോടുന്ന യുവാവിനെ കണ്ട് പരിഭ്രാന്തരായ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു; അന്വേഷണം ആരംഭിച്ച് പൊലീസ്
സ്വന്തം ലേഖകൻ
പയ്യോളി: പട്ടാപ്പകൽ നഗരമധ്യത്തിൽ വച്ച് യുവാവിനെ ക്വട്ടേഷൻ സംഘം മർദിച്ച് അവശനാക്കി റോഡരികിൽ രക്തം വാർന്ന നിലയിൽ തള്ളി. പയ്യോളി പേരാമ്പ്ര റോഡിന് സമീപം ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് ആക്രമണം നടന്നത്. പേരാമ്പ്ര പൈതോത്ത് വളയംകണ്ടത്ത് ജിനീഷിനെയാണ് (35) കാറിൽ സഞ്ചരിച്ച നാലംഗസംഘം ക്രൂരമായി മർദിച്ച് അവശനാക്കി റോഡിൽ ഉപേക്ഷിച്ചത്.
അവശനായി വീണതോടെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവശനായി നിലവിളിച്ചോടുന്ന യുവാവിനെ കണ്ട് പരിഭ്രാന്തരായ നാട്ടുകാരും പിന്നാലെ പോവുകയായിരുന്നു. ആക്രമികൾ പിന്നിലുണ്ടെന്ന ഭയത്തിൽ സമീപത്തെ വീടുകളിലേക്ക് ജിനീഷ് ഓടിക്കയറിയെങ്കിലും സുരക്ഷിതമല്ലെന്ന തോന്നലിൽ വീണ്ടും റോഡിലൂടെ ഓടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒടുവിൽ നെല്ലേരി മാണിക്കോത്ത് ക്ഷേത്രത്തിന് സമീപം റോഡരികിൽ തളർന്ന് വീഴുകയായിരുന്നു.തുടർന്ന് നാട്ടുകാർ പയ്യോളി പൊലീസിനെ വിവരമറിയിച്ചു. സി.ഐ കെ.സി. സുഭാഷ് ബാബുവിന്റെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. പണമിടപാടുമായി ബന്ധപ്പെട്ട പ്രശ്നമാണ് ആക്രമണത്തിന്റെ കാരണമെന്നാണ് നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.