പശുവിനെ അഴിക്കാന്‍ പോയി; കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

മലപ്പുറം: കാട്ടാനയുടെ ആക്രമണത്തില്‍ മധ്യവയസ്‌കനു ദാരുണാന്ത്യം. മലപ്പുറം പോത്തുകല്ലിലാണ് സംഭവം. ചെമ്പങ്കൊല്ലി സ്വദേശി പാലക്കാട്ടു തോട്ടത്തില്‍ ജോസാണ് മരിച്ചത്.

വന പ്രദേശത്തിനോടു ചേര്‍ന്നുള്ള ജനവാസ മേഖലയാണിത്. വൈകീട്ട് പശുവിനെ ആഴിക്കാന്‍ പോയപ്പോഴാണ് ആക്രമണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തുകൂടെ പോയ ഒരാളാണ് ചോരയില്‍ കുളിച്ചു കിടക്കുന്ന ജോസിനെ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. നേരത്തെയും ഈ പ്രദേശത്ത് കാട്ടനായുടെ ആക്രമണമുണ്ടായിരുന്നു.