കോട്ടയം കറുകച്ചാലിൽ വാക്കുതർക്കത്തെ തുടർന്ന് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമം; മൂന്ന് പേർ അറസ്റ്റിൽ
കറുകച്ചാൽ: യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
മാടപ്പള്ളി പങ്കിപ്പുറം ഭാഗത്ത് കൊച്ചുപറമ്പിൽ വീട്ടിൽ ജിതിൻ ജെയിംസ് (27), പെരുന്നാ , പട്ടത്തിമുക്ക് ഭാഗത്ത് ഒളശപുരയിടത്ത് വീട്ടിൽ നിബിൻ(35), ചെത്തിപ്പുഴ , ചീരഞ്ചീര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ജോഷിമോൻ റെജി(27) എന്നിവരെയാണ് കറുകച്ചാൽ പോലീസ് അറസ്റ്റ് ചെയ്തത്.
ജിതിൻ ജെയിംസും സുഹൃത്തുക്കളും ചേർന്ന് ഓഗസ്റ്റ് 29 ആം തീയതി രാത്രി 7:30 മണിയോടെ കറുകച്ചാൽ പച്ചിലമാക്കൽ ഭാഗത്ത് വഴിയിൽ നിൽക്കുകയായിരുന്ന യുവാക്കളെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. വഴിയിൽ നിന്നിരുന്ന യുവാക്കളുമായി വാക്ക് തർക്കം ഉണ്ടാവുകയും, തുടർന്ന് ഇവർ സംഘം ചേർന്ന് കമ്പിവടിയും, മറ്റുമായി ഇവരെ ആക്രമിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരാതിയെ തുടർന്ന് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ജിബിൻ ജോസഫ്, അഖിൽ ലാലിച്ചൻ, സബ്ജിത്ത് ബാബുരാജ്, ബിബിൻ ആന്റണി, വിഷ്ണു ഹരികുമാർ എന്നിവരെ കഴിഞ്ഞ ദിവസം പിടികൂടുകയും ചെയ്തിരുന്നു.
തുടര്ന്ന് നടത്തിയ അന്വേഷണത്തിലാണ് ഒളിവിൽ കഴിയുകയായിരുന്ന ജിതിൻ ജെയിംസിനെ കട്ടപ്പനയിൽ നിന്നും അന്വേഷണ സംഘം പിടികൂടുന്നത് . ഇയാൾക്ക് കറുകച്ചാൽ സ്റ്റേഷനിലും, തൃക്കൊടിത്താനം സ്റ്റേഷനിലും നിരവധി കേസുകൾ നിലവിലുണ്ട്. ഇയാളെ രക്ഷപെടുത്തുന്നതിനും ഒളിവിൽ കഴിയാൻ സഹായിച്ചതിനുമാണ് നിബിനെയും , ജോഷിമോൻ ജെയിംസിനെയും പോലീസ് അറസ്റ്റ് ചെയ്തത് . മൂവരേയും കോടതിയില് ഹാജരാക്കി.