video
play-sharp-fill

ഗുരുതരാവസ്ഥയിലായ നാലു വയസുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ തയ്യാറായില്ല; പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മനഃപൂര്‍വം സമയം വൈകിപ്പിച്ച്; എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാഹിത സേവനത്തിനുള്ള സര്‍ക്കാര്‍ വക ആംബുലൻസ് സര്‍വീസിലെ ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി

ഗുരുതരാവസ്ഥയിലായ നാലു വയസുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ തയ്യാറായില്ല; പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മനഃപൂര്‍വം സമയം വൈകിപ്പിച്ച്; എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാഹിത സേവനത്തിനുള്ള സര്‍ക്കാര്‍ വക ആംബുലൻസ് സര്‍വീസിലെ ഡ്രൈവര്‍ക്കെതിരെ ഗുരുതര പരാതി

Spread the love

സ്വന്തം ലേഖകൻ 

എരുമേലി: ഗുരുതരാവസ്ഥയിലായ നാലു വയസുള്ള കുട്ടിയെ അടിയന്തര ചികിത്സയ്ക്ക് കൊണ്ടുപോകാൻ ആദ്യം തയാറാകാതിരുന്ന ആംബുലൻസ് ഡ്രൈവര്‍ പിന്നീട് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത് മനഃപൂര്‍വം സമയം വൈകിപ്പിച്ചെന്ന് പരാതി.

എരുമേലി സര്‍ക്കാര്‍ ആശുപത്രിയില്‍ അത്യാഹിത സേവനത്തിനുള്ള സര്‍ക്കാര്‍ വക 108 ആംബുലൻസ് സര്‍വീസിലെ ഡ്രൈവര്‍ക്കെതിരേ എരുമേലി കനകപ്പലം സ്വദേശി സന്തോഷ്‌ ജോണാണ് ആംബുലൻസുകളുടെ ചുമതല വഹിക്കുന്ന കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷൻ അധികൃതര്‍ക്ക്‌ പരാതി നല്‍കിയിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസമാണ് സംഭവം. ഫിറ്റ്സ് ബാധിച്ച കുട്ടിയെ കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍നിന്നു കോട്ടയം ഇഎസ്‌ഐ ആശുപത്രിയിലേക്ക് എമര്‍ജൻസി റഫര്‍ ചെയ്തപ്പോഴാണ് ആംബുലൻസ് സേവനം വൈകിയതെന്ന് സന്തോഷ്‌ ജോണ്‍ പറയുന്നു.

കാഞ്ഞിരപ്പള്ളിയില്‍ ഓക്സിജൻ സൗകര്യമുള്ള ആംബുലൻസ് ലഭിക്കാഞ്ഞതിനെത്തുടര്‍ന്ന് 108 ആംബുലൻസ് സര്‍വീസിന്‍റെ ഹെല്‍പ്പ് ലൈൻ നമ്ബറില്‍ വിളിക്കുകയും എരുമേലി സര്‍ക്കാര്‍ ആശുപത്രിയിലെ 108 ആംബുലൻസ് കണക്‌ട് ചെയ്ത് നല്‍കുകയും ചെയ്തു.

എന്നാല്‍ ഡ്രൈവര്‍ വരാൻ കഴിയില്ലെന്ന് പറയുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഡ്രൈവര്‍ ആംബുലൻസുമായി വന്നെങ്കിലും സമയം വൈകിപ്പിച്ചാണ് ആശുപത്രിയില്‍ എത്തിച്ചതെന്നും ആംബുലൻസില്‍ അപായ സിഗ്നല്‍ പ്രവര്‍ത്തിപ്പിച്ചില്ലെന്നും ഡ്രൈവര്‍ വിരോധത്തോടെയാണ് സര്‍വീസ് നടത്തിയതെന്നും സന്തോഷ്‌ ജോണ്‍ പരാതിയില്‍ പറയുന്നു. അതേസമയം, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ അടിസ്ഥാനരഹിതമാണെന്നാണ് ഡ്രൈവര്‍ നല്‍കുന്ന വിശദീകരണം.