
സ്വന്തം ലേഖകൻ
തിരുവനന്തപുരം: പൊലീസിനും പിഴയിട്ട് എഐ ക്യാമറ. മലയിൻകീഴ്, കാട്ടാക്കട പൊലീസ് സ്റ്റേഷനുകളിലെ ജീപ്പുകളാണ് എഐ ക്യാമറയുടെ കണ്ണില്‍ പതിഞ്ഞത്.
സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര ചെയ്തതിനാണ് ഇരു പൊലീസ് സ്റ്റേഷനിലേക്കും പിഴ നോട്ടീസ് എത്തിയത്.
കാട്ടാക്കട പൊലീസ് സ്റ്റേഷനിലെ കെ.എല്‍. 01 സി.എച്ച് 6897 ജീപ്പിന് ജൂണ്‍ 16നും മലയിൻകീഴ് പൊലീസ് സ്റ്റേഷനിലെ കെ.എല്‍. 01 ബി.ഡബ്ല്യു 5623 ജീപ്പിന് ജൂണ്‍ 27-നുമാണ് പിഴയിട്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡ്രൈവര്‍, കോ പാസഞ്ചര്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെ യാത്ര നടത്തിയതിനാണ് ക്യാമറ പിഴയിട്ടത്. എന്നാൽ ഇതുവരെ ഇരുകൂട്ടരും പിഴ അടച്ചിട്ടില്ല