
സ്വന്തം ലേഖകൻ
കൊല്ലം: വേതനവും ബോണസും ലഭിച്ചില്ലെന്ന് ആരോപിച്ച് കൊല്ലം കോര്‍പ്പറേഷനില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധം. മേയര്‍ പ്രസന്ന ഏണസ്റ്റിനെ തൊഴിലാളികള്‍ തടഞ്ഞു. അയ്യങ്കാളി തൊഴില്‍ ഉറപ്പ് പദ്ധതി തൊഴിലാളികളാണ് മേയറെ തടഞ്ഞത്.
സ്ഥലത്തെത്തിയ മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രതിഷേധക്കാരെ കാണാതെ മേയര്‍ മുങ്ങിയെന്ന് ആരോപണമുണ്ട്. ഓഫീസിന്റെ പിന്‍വാതിലിലൂടെയാണ് മേയര്‍ പ്രസന്ന ഏണസ്റ്റ് മുങ്ങിയത്. തൊഴിലുറപ്പ് തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പൊലീസ് വലിച്ചിഴച്ചാണ് തൊഴിലാളികളെ കൊണ്ടുപോയത്. കൊല്ലം ഈസ്റ്റ് എസ് ഐ യുടെ നേതൃത്വത്തില്‍ അതിക്രമം കാട്ടിയെന്നും പരാതിയുണ്ട്.