ചോദ്യം ചെയ്യല്‍ മാത്രമാണുണ്ടായത്; സാധാരണ രീതിയിലുള്ള ചോദ്യംചെയ്യൽ മാത്രം മര്‍ദിച്ചെന്ന പി ആര്‍ അരവിന്ദാക്ഷന്റെ ആരോപണം തള്ളി ഇ.ഡി

Spread the love

സ്വന്തം ലേഖകൻ

സിപിഐഎം നേതാവ് പി ആര്‍ അരവിന്ദാക്ഷനെ മര്‍ദിച്ചുവെന്ന ആരോപണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തള്ളി. കൊച്ചി ഇ ഡി യൂണിറ്റാണ് അരവിന്ദാക്ഷന്റെ ആരോപണം വ്യാജമാണെന്ന് പറഞ്ഞത്. അങ്ങനെയൊരു സംഭവം നടന്നിട്ടില്ല. സാധാരണ രീതിയിലുള്ള ചോദ്യംചെയ്യൽ മാത്രമാണ് നടന്നത്.

എല്ലാം ക്യാമറയില്‍ പകര്‍ത്തുന്നുമുണ്ടെന്നും ഇഡി ഓഫീസില്‍ പൊലീസ് എത്തിയതില്‍ അതൃപ്തിയുണ്ടെന്നും ഇ ഡി വ്യക്തമാക്കി. തൃശൂരില്‍ എത്തി പൊലീസ് അരവിന്ദാക്ഷന്റെ മൊഴി രേഖപ്പെടുത്തും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇ ഡി ഉദ്യോഗസ്ഥര്‍ വടികൊണ്ട് മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലറും സിപിഐഎം പ്രാദേശിക നേതാവുമായ അരവിന്ദാക്ഷന്‍ ഉന്നയിച്ച ആരോപണം. ചോദ്യം ചെയ്യലിനിടെ ഇ ഡി ഉദ്യോഗസ്ഥര്‍ മര്‍ദിച്ചന്നാണ് അരവിന്ദാക്ഷൻ നൽകിയ പരാതി.