
കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട് യു. വിക്രമൻ (66) അന്തരിച്ചു.കേരള കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡണ്ട്, ഇൻഡ്യൻ ജേർണലിസ്റ്റ് യൂണിയൻ ദേശീയ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.
കെ ജെ യു സ്ഥാപകാംഗമാണ്. 1999 ൽ പത്രപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്കുള്ള കെ.ആർ. ചുമ്മാർ പുരസ്കാരം ലഭിച്ചു. പി.സീതയാണ് ജീവിതപങ്കാളി. മുതിർന്ന പത്ര പ്രവർത്തകനും, സഖാവ് സി ഉണ്ണിരാജയുടെ മകനും, സി പി ഐ നേതാവും ആയിരുന്നു സഖാവ് യു വിക്രമൻ.
ജനയുഗം കോർഡിനേറ്റിംഗ് എഡിറ്റർ, നവയുഗം പത്രാധിപ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം പി ആർ എസ് ഹോസ്പിറ്റലിൽ അല്പം മുൻപ് ആയിരുന്നു അന്ത്യം.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇൻഡ്യൻ ജേർണലസിസ്റ്റ് യൂണിയൻ പ്രസിഡണ്ട് പ്രസിഡണ്ട് ശ്രീ.കെ.ശ്രീനിവാസറെഡ്ഡി, വൈസ് പ്രസിഡണ്ട് ശ്രീ.ജി.പ്രഭാകരൻ, സെക്രട്ടറി ജനറൽ ശ്രീ.ബൽവീന്ദർ സിംഗ് ജമ്മു എന്നിവർ അനുശോചനം രേഖപ്പെടുത്തി.