കോട്ടയം കുമരകത്ത് പൊട്ടിവീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്ക്
കുമരകം: പൊട്ടിവീണ കേബിളിൽ കുരുങ്ങി ബൈക്ക് യാത്രികന് പരിക്കേറ്റു.
ആലപ്പുഴ കലവൂർ
ചെറുകണ്ടത്തിൽ വീട്ടിൽ ബാലമുരളിയാണ് (40) അപകടത്തിൽപ്പെട്ടത് .
കുമരകം ആറ്റാമംഗലം പള്ളിയ്ക്ക് സമീപം പ്രധാന റോഡിൽ വച്ചാണ് സംഭവം നടന്നത്. കോട്ടയത്തുനിന്നും പടിഞ്ഞാറോട്ട് പോവുകയായിരുന്ന ബൈക്കിന് മുമ്പിലേയ്ക്ക് റോഡിന് കുറുകെ വലിച്ചിരുന്ന കേബിൾ പൊട്ടിവീഴുകയും നിയന്ത്രണം തെറ്റി ബൈക്ക് ആറ്റാമംഗലം പള്ളി പാരീഷ്ഹാളിന് മുൻവശത്തെ കുഴിയിലേയ്ക്ക് മറിയുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
എതിർവശത്തുള്ള ലൈം ഫാക്ടറി പുരയിടത്തിൽ പൂഴിമണ്ണ് ഇറക്കുവാൻ ടോറസ് ഉയർത്തിയപ്പോൾ കേബിൾ പൊട്ടിവീഴുകയും അതേ സമയം യാത്ര ചെയ്തുവന്ന ബൈക്ക് യാത്രികന്റെ നെഞ്ചിൽ കേബിൾ ഉടക്കുകയുമായിരുന്നു.ഇന്നലെ വൈകുന്നേരം അഞ്ചര യോടെയാണ് അപകടം നടന്നത് .
കോട്ടയം എം.ആർ.എഫ് ജീവനക്കാരനാണ്. ഇയാളുടെ ഫോണും പേഴ്സും രക്ഷാപ്രവർത്തകർ കുഴിയിൽ നിന്നും കണ്ടെടുത്തു. ടോറസിൽ നിന്നും മണ്ണ് ഇറക്കുന്നതിനിടയിലാണ് അപകടമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.