ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനമോടിച്ച്‌ അപകടം: പോലീസ് ഓഫീസര്‍ക്ക് 37 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഇന്‍ഷുറന്‍സ് കാലാവധി കഴിഞ്ഞ മോട്ടോര്‍ സൈക്കിള്‍ ഓടിച്ച്‌ അപകടമുണ്ടാക്കി മധ്യവയസ്‌കന്റെ മരണത്തിനിടയാക്കിയ പോലീസ് ഓഫീസര്‍ 37 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി.

കോട്ടയം മോട്ടോര്‍ ആക്‌സിഡന്റ്‌സ് ക്ലെയിംസ് ട്രൈബ്യൂണല്‍ ജഡ്ജി കൊന്നത്ത് ജോര്‍ജാണ് ക്ലെയിം വിധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2018 നവംബര്‍ 19ന് മന്നാനം ഷാപ്പുംപടിയിലായിരുന്നു അപകടം. പ്രതി രണ്ടു പേരെ പിന്നില്‍ കയറ്റി അമിതവേഗതയിലും അശ്രദ്ധമായും ബൈക്ക് ഓടിച്ച്‌ വന്ന് എതിരെ വന്ന ബൈക്കില്‍ ഈടിക്കുകയായിരുന്നു.

റോഡില്‍ തെറിച്ച്‌ വീണ് കോട്ടയം കുമരനെല്ലൂര്‍ തുത്തൂട്ടി പുളിംപുഴയില്‍ വര്‍ഗീസ് (51) മരിച്ചു. ഹര്‍ജിക്കാര്‍ക്ക് വേണ്ടി അഭിഭാഷകരായ വി.ബി. ബിനു, സി.എസ്. ഗിരിജ എന്നിവര്‍ ഹാജരായി.