video
play-sharp-fill

മൈക്കിന് വേണ്ടി തർക്കിച്ച്  സതീഷനും സുധാകരനും; കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിന്റെ ഇടയിലായിരുന്നു തർക്കം.

മൈക്കിന് വേണ്ടി തർക്കിച്ച് സതീഷനും സുധാകരനും; കോട്ടയം ഡിസിസി ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിന്റെ ഇടയിലായിരുന്നു തർക്കം.

Spread the love

സ്വന്തം ലേഖകൻ

കോട്ടയം : പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വിജയത്തിനു ശേഷം നടത്തിയ വാർത്താ സമ്മേളനത്തിൽ മൈക്കിനു വേണ്ടി തമ്മിൽ തർക്കിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും.

ചാണ്ടി ഉമ്മന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിനാണ് കോട്ടയം ഡിസിസി ഓഫീസിൽ വാർത്താ സമ്മേളനം നടത്തിയത്. എന്നാൽ ആരാദ്യം സംസാരിക്കുമെന്ന് തർക്കത്തിന്റെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. പാർട്ടി യോഗത്തിന് ശേഷം മാധ്യമങ്ങൾക്ക് മുന്നിൽ സതീശൻ എത്തിയപ്പോൾ സുധാകരനും ഒപ്പമെത്തി. തിരുവഞ്ചൂർ രാധാകൃഷ്ണൻ കെ സി ജോസഫ് എന്നിവരും മാധ്യമങ്ങളെ കാണാൻ വന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കസേരയിൽ വന്നിരുന്നതിനുശേഷം സതീശൻ മൈക്കുകൾ ആദ്യം തന്റെ നേരെ നീക്കിവെക്കുകയായിരുന്നു. പ്രതിപക്ഷ നേതാവിന്റെ അരികിൽ തന്നെയായിരുന്നു സുധാകരനും. തുടർന്നാണ് ഇരുവരും തമ്മിലുള്ള തർക്കം ഉടലെടുത്തത്. ഞാൻ തുടങ്ങാമെന്ന് വിഡി സതീശൻ പറഞ്ഞപ്പോൾ വേണ്ട ഞാൻ തുടങ്ങാമെന്നായി സുധാകരൻ.
തുടർന്ന് മൈക്ക് സുധാകരന് നേരെ സതീശൻ നീക്കിവെച്ചു.

ഷോൾ അണിയിക്കാൻ വന്ന കോൺഗ്രസ് പ്രവർത്തകരെ സതീശൻ തടയുയുകയും ഉണ്ടായി. മാധ്യമങ്ങളുടെ ചോദ്യത്തിന് എല്ലാം പ്രസിഡണ്ട് പറഞ്ഞല്ലോ, അതിൽ കൂടുതലൊന്നും തനിക്ക് പറയാനില്ല എന്നായിരുന്നു സതീഷിന്റെ മറുപടി.