video
play-sharp-fill

കുമാരനെല്ലൂരിൽ അമ്പലകുളത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കുമാരനെല്ലൂരിൽ അമ്പലകുളത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Spread the love

കോട്ടയം: കുമാരനെല്ലൂരിൽ അമ്പലകുളത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

കിഴക്കേ പറമ്പിൽ ബാബുരാജിന്റെ മകനും
കുമാരനെല്ലൂർ ദേവി വിലാസം സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ വിഷ്ണു (14) നെയാണ് മരിച്ചു നിലയിൽ കണ്ടെത്തിയത്.

ഇന്നലെ മുതൽ വിദ്യാർത്ഥിയെ കാണാനില്ലായിരുന്നു. തുടർന്ന് നാട്ടുകാരും ബന്ധുകളും നടത്തിയ തിരച്ചിലിനൊടുവിലാണ് കുമാരനെല്ലൂർ അമ്പലകുളത്തിൽ നിന്ന്
വിഷ്ണുവിന്റെ മൃതദേഹം കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗാന്ധിനഗർ പൊലീസും ഫയർ ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്.
സഹോദരി : വൈഗ