കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സും, കോട്ടയം ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗവും കൈകോർത്തു; സോഷ്യൽ വർക്കേഴ്സ് സംഗമവും വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: കേരള അസോസിയേഷൻ ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും ബി സി എം കോളേജ് സോഷ്യൽ വർക്ക്‌ വിഭാഗത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സോഷ്യൽ വർക്കേഴ്സ് സംഗമവും ക്യാപ്‌സ് ജില്ലാതല വാർഷിക പൊതുയോഗവും സംഘടിപ്പിച്ചു.

ക്യാപ്‌സ് കോട്ടയം ചാപ്റ്റർ പ്രസിഡന്റ്‌ സിജു തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സോഷ്യൽ വർക്കേഴ്സ് സംഗമത്തിന്റെയും വാർഷിക പൊതുയോഗത്തിന്റെയും ഉദ്ഘാടന കർമ്മം ബി സി എം കോളേജ് പ്രിൻസിപ്പൽ ഡോ. സ്റ്റെഫി തോമസ്, ഇന്ത്യ യനെറ്റ്‌വർക്ക് ഓഫ് പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ. ഐപ്പ് വർഗീസ് എന്നിവർ ചേർന്ന് നിർവഹിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലഡ് ബാങ്ക് സോഷ്യൽ വർക്കർ അനൂപ് പി ജെ, ജില്ല റ്റി ബി ഓഫീസർ ഡോ. പ്രസീദ ബി കെ , ക്യാപ്‌സ് റീജിയണൽ ജോയിന്റ് സെക്രട്ടറി സിസ്റ്റർ റെജി അഗസ്റ്റിൻ, സൈക്കോ സോഷ്യൽ കൗൺസിലിംഗ് ട്രെയിനർ ജൂലി മാത്യു എന്നിവർ ചേർന്ന് വിവിധ വിഷയങ്ങളിൽ സെമിനാർ നയിച്ചു.

ഇടുക്കി ജില്ല സാമൂഹ്യ നീതി ഓഫീസർ ബിനോയി വി ജെ, ക്യാപ്‌സ് കോട്ടയം ചാപ്റ്റർ ടീം അംഗങ്ങളായ ഡോ. ജെയ്സൺ ഫിലിപ്പ് ആലപ്പാട്ട്, സിസ്റ്റർ ശാലിനി സി എം സി , സജോ ജോയി, സിസ്റ്റർ ജെസ്സീന എസ് ആർ എ , പ്രശാന്ത് എസ്, സാറ അലക്സ്‌, ഡോ. ജോളി കെ ജെയിംസ്, ജോസഫ് മത്തായി, പ്രിയ ഫിലിപ്പ്, ഷൈനു വി സി, സുനിൽ കുമാർ എന്നിവർ പ്രസംഗിച്ചു.

അക്കാദമിക് രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയവർക്കുള്ള പുരസ്കാരത്തിന് അഞ്ജലി വി കെ, കെസിയ സാറ റോണി , നേഹ സൂസൻ എബ്രഹാം, സോഫിയ ഷാഹുൽ, സൽമ അലി, നേഹ ബോബി, കാർത്തിക ജയകുമാർ, ചെൽസിയ കെ എസ്, ദീപ്തി കെ ബാബു, സോന ബിജി, ശ്രീലക്ഷ്മി രാജു, റിയ മേരി എന്നിവർ അർഹരായി.

കോട്ടയം ജില്ലയിലെ പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സിന്റെയും 11 സോഷ്യൽ വർക്ക്‌ കോളേജുകളുടെയും പങ്കാളിത്തത്തിൽ സംഘടിപ്പിച്ച പ്രൊഫഷണൽ സോഷ്യൽ വർക്കേഴ്സ് സംഗമത്തിലും വാർഷിക പൊതുയോഗത്തിലും 165 അംഗങ്ങൾ പങ്കെടുത്തു.