പത്തനംതിട്ട കുളനടയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് അപകടം; രണ്ട് യുവാക്കള്‍ക്ക് ദാരൂണാന്ത്യം;  ഒപ്പമുണ്ടായിരുന്ന ഒരു സുഹൃത്തിന് ഗുരുതര പരിക്ക്; തടി കയറ്റിയെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടതിന് പിന്നിലേക്ക് സ്കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു

Spread the love

സ്വന്തം ലേഖകൻ 

പത്തനംതിട്ട കുളനടയില്‍ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്കൂട്ടറിടിച്ച് രണ്ടുപേര്‍ മരിച്ചു. സ്കൂട്ടറില്‍ യാത്ര ചെയ്ത കാരക്കാട് സ്വദേശി വിഷ്ണു, പെണ്ണുക്കര മാടപ്പറമ്പ് സ്വദേശി വിശ്വജിത്ത് എന്നിവരാണ് മരിച്ചത്.

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമല്‍ജിത്തിന് ഗുരുതരമായി പരുക്കേറ്റു. ഇയാളെ ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എംസി റോഡിലെ കുളനട–മാന്തുക ഗ്ലോബ് ജംക്ഷന് സമീപത്ത് വച്ച് അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തടി കയറ്റിയെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. പിന്നാലെയെത്തിയ സ്കൂട്ടര്‍ ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയാണോ അപകടത്തിന് കാരണമെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു.