video
play-sharp-fill
വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; നഷ്ടമായ 38.33 കോടി രൂപ 21 ഭരണ സമിതിയംഗങ്ങളും ആറു ജീവനക്കാരും ചേര്‍ന്നു തിരിച്ചടയ്ക്കണം; ഉത്തരവ് നൽകി സഹകരണ വകുപ്പ് സെക്രട്ടറി

വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പ്; നഷ്ടമായ 38.33 കോടി രൂപ 21 ഭരണ സമിതിയംഗങ്ങളും ആറു ജീവനക്കാരും ചേര്‍ന്നു തിരിച്ചടയ്ക്കണം; ഉത്തരവ് നൽകി സഹകരണ വകുപ്പ് സെക്രട്ടറി

സ്വന്തം ലേഖകൻ

തലയോലപ്പറമ്പ്: വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കിലെ വായ്പാ തട്ടിപ്പില്‍ നഷ്ടമായ 38.33 കോടി രൂപ 21 ഭരണ സമിതിയംഗങ്ങളും ആറു ജീവനക്കാരും ചേര്‍ന്നു തിരിച്ചടയ്ക്കണമെന്ന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ്.

വൈക്കം വെള്ളൂരിലെ 785-ാം നമ്ബര്‍ വെള്ളൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ 1999-2016 കാലയിളവിലാണ് വായ്പാ തട്ടിപ്പ് നടന്നത്. ഇക്കാലയളവിലും നിലവിലും സിപിഎമ്മിന്‍റെ നേതൃത്വത്തിലുള്ള ഭരണ സമിതിയാണ് ബാങ്ക് ഭരിക്കുന്നത്. സ്വര്‍ണത്തിന്‍റെ തൂക്കത്തില്‍ ക്രമക്കേട് കാട്ടി വൻ തുക വായ്പയായി നല്‍കിയാണ് തട്ടിപ്പ് നടത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാങ്കിനു നഷ്ടമായ തുക ഈടാക്കണമെന്ന സഹകരണ ജോയിന്‍റ് രജിസ്ട്രാറുടെ ആദ്യ ഉത്തരവിനെതിരേ ഭരണസമിതിയും ജീവനക്കാരും അപ്പീല്‍ നല്‍കിയിരുന്നു. അതു തള്ളിയാണ് പുതിയ ഉത്തരവ്.

2017 ല്‍ സഹകരണ വകുപ്പ് നടത്തിയ ഓഡിറ്റിലാണ് തട്ടിപ്പ് വെളിവായത്. വായ്പ തിരിച്ചടയ്ക്കാതെ വന്നതോടെ പരിശോധിച്ചപ്പോഴാണ് സ്വര്‍ണ ഉരുപ്പടികളുടെ തൂക്കത്തില്‍ കുറവ് കണ്ടെത്തിയത്.

മുൻഭരണ സമിതിയിലെ ചില അംഗങ്ങളും ബന്ധുക്കളും ചില ജീവനക്കാരും അവരുടെ ബന്ധുക്കളും മതിയായ ഈടില്ലാതെ വായ്പയെടുത്തതായി ഉത്തരവിലുണ്ട്. സ്ഥിര നിക്ഷേപത്തിന്‍റെ ഈടില്‍ നല്‍കിയ വായ്പയിലും ക്രമക്കേടുള്ളതായി കണ്ടെത്തിയിരുന്നു. ബാങ്കില്‍ നിക്ഷേപം നടത്തിയവര്‍ക്ക് തുക തിരിച്ചു നല്‍കാൻ കഴിയാത്ത സ്ഥിതിയിലാണ് ബാങ്ക്.