video
play-sharp-fill

Monday, May 19, 2025
HomeMainതിരുനക്കര ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്‌ പൊളിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകളുടെ പാര്‍ക്കിങ്‌ പോസ്‌റ്റ്‌ ഓഫീസ്‌ റോഡില്‍;...

തിരുനക്കര ബസ് സ്റ്റാൻഡ് ബില്‍ഡിംഗ്‌ പൊളിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകളുടെ പാര്‍ക്കിങ്‌ പോസ്‌റ്റ്‌ ഓഫീസ്‌ റോഡില്‍; രാവിലെ മുതല്‍ വൈകിട്ട്‌ വരെ ഒരേസമയം തുടര്‍ച്ചയായി ഇവിടെ പാര്‍ക്ക്‌ ചെയ്യുന്നത് നിരവധി ബസുകള്‍;  പരാതിയുമായി വ്യാപാരികള്‍ രംഗത്ത്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: തിരുനക്കര ബസ്‌റ്റാന്‍ഡ്‌ ബില്‍ഡിംഗ്‌ പൊളിക്കുന്നതിന്റെ ഭാഗമായി സ്വകാര്യ ബസുകളുടെ പാര്‍ക്കിങ്ങ്‌ പോസേ്‌റ്റ്‌ ഓഫീസ്‌ റോഡിലേക്ക്‌ മാറ്റിയതിനു പിന്നാലെ പരാതിയുമായി വ്യാപാരികള്‍. ഒരേസമയം മൂന്നും നാലും ബസ്‌ രാവിലെ മുതല്‍ വൈകിട്ട്‌ വരെ തുടര്‍ച്ചയായി ഇവിടെ പാര്‍ക്ക്‌ ചെയ്യുകയാണ്‌.

പാര്‍ക്കിങ്ങിനെത്തുടര്‍ന്ന്‌ ഈ റോഡിലെ മുഴുവന്‍ വ്യാപാരികളുടെയും കച്ചവടത്തെ വലിയ രീതിയില്‍ ബാധിച്ചിരിക്കുകയാണെന്നു വ്യാപാരികള്‍ പറഞ്ഞു. ചെറിയ വഴിയില്‍ വ്യാപാരസ്‌ഥാപനങ്ങളുടെ മുന്നിലുള്ള പാര്‍ക്കിങ്ങ്‌ മൂലം ഉപഭോക്‌താക്കള്‍ക്ക്‌ കടകളിലേക്ക്‌ വരുന്നതിനും സാധനങ്ങള്‍ വാങ്ങുന്നതിനും സാധിക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജീവനക്കാര്‍ക്ക്‌ ശമ്പളം കൊടുക്കുന്നതിനുള്ള കച്ചവടം പോലും നടക്കാത്തവിധം ഈ റോഡിലെ മുഴുവന്‍ വ്യാപാരികളും വലിയ പ്രതിസന്ധിയിലായെന്നാണ്‌ പരാതി. പാര്‍ക്കിങ്ങ്‌ ഇവിടെ നിന്ന്‌ മറ്റൊരു സ്‌ഥലത്തേക്ക്‌ മാറ്റുന്നതിന്‌ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മര്‍ച്ചന്റ്‌സ്‌ അസോസിയേഷന്‍ ഭാരവാഹികള്‍ ജില്ലാ കലക്‌ടര്‍ ,ജില്ലാ പോലീസ്‌ മേധാവി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക്‌ നിവേദനം നല്‍കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments