ഡ്രൈവർ മദ്യലഹരിയിൽ ; നിയന്ത്രണം വിട്ട പിക്കപ്പ് വാൻ മറ്റ് വാഹനങ്ങളിടിച്ചു ; കോട്ടയം ഗാന്ധിനഗർ മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം ; പിക്കപ്പിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാത്ത ഡ്രൈവറെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തു
സ്വന്തം ലേഖകൻ
കോട്ടയം : മെഡിക്കൽ കോളേജ് റോഡിൽ വാഹനാപകടം. നിയന്ത്രണം വിട്ട് അമിത വേഗതയിൽ എത്തിയ പിക്കപ്പ് വാൻ മറ്റ് വാഹനങ്ങളിൽ ഇടിച്ചു തെറിപ്പിച്ചതിനെ തുടർന്നാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് 12 മണിക്കാണ് അപകടം നടന്നത്. ആർക്കും കാര്യമായ പരിക്കില്ല.
മദ്യലഹരിയിലായിരുന്ന ഡ്രൈവർ ഒഴികെ പിക്കപ്പിലുണ്ടയിരുന്ന മറ്റ് ആളുകൾ ഓടി രക്ഷപ്പെട്ടു. ഡ്രൈവർ പിക്കപ്പിൽ നിന്നും പുറത്തിറങ്ങാൻ തയ്യാറാകാത്തതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസ് സംഘം സ്ഥലത്തെത്തി ബലപ്രയോഗത്തിലൂടെ ഡ്രൈവറെ കസ്റ്റടിയിലെടുത്തു. നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0