play-sharp-fill
ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിലുൾപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ നീക്കം; ഗ്രന്ഥശാല സംരക്ഷണ സദസ് സംഘടിപ്പിച്ച് മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി

ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിലുൾപ്പെടുത്താനുള്ള കേന്ദ്രത്തിന്റെ നീക്കം; ഗ്രന്ഥശാല സംരക്ഷണ സദസ് സംഘടിപ്പിച്ച് മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറി

സ്വന്തം ലേഖകൻ

കോട്ടയം: ലൈബ്രറികളെ കൺകറന്റ് ലിസ്റ്റിലുൾപ്പെടുത്താനുള്ള കേന്ദ്ര നീക്കത്തിനെതിരെ മുട്ടമ്പലം മുനിസിപ്പൽ പബ്ലിക് ലൈബ്രറിയിൽ ഗ്രന്ഥശാല സംരക്ഷണ സദസ് സംഘടിപ്പിച്ചു.

മുനിസിപ്പൽ കൗൺസിലർ പി.ഡി സുരേഷ് ഉൽഘാടനം നടത്തി. മുൻ ഗവ.പ്ലീഡർ അഡ്വ. കെ സാബു, ലൈബ്രറികൾ കൺകറന്റ് ലിസ്റ്റിലുൾപ്പെട്ടാലുണ്ടാക്കുന്ന നേട്ടങ്ങളേയും, കോട്ടങ്ങളേയും, കുറിച്ച് സംസാരിച്ച് ഇത് നടപ്പിലാക്കാനാഗ്രഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടി സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സി.ഐ.ടി.യു ഏരിയ സെക്രട്ടറി സുനിൽ തോമസ്, ലൈബ്രറി സെക്രട്ടറി ശ്യാം കുമാർ എന്നിവർ പ്രതിഷേധ സദസിൽ സംസാരിച്ചു. സദസ്സിന് ദേവകുമാർ കെ.റ്റി നന്ദി പറഞ്ഞു.