ആശങ്ക പടർത്തി നിപ; ചായക്കട, പലചരക്ക് കട, സൂപ്പര്‍ മാര്‍ക്കറ്റ്: നിപ സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ട് അധികൃതർ
സ്വന്തം ലേഖകൻ
കോഴിക്കോട്: നിപ രോഗബാധ സ്ഥിരീകരിച്ച കോഴിക്കോട് ഇഖ്ര ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു.
ഇഖ്ര ആശുപത്രിയില്‍ തന്നെയാണ് കൂടുതല്‍ സമയവും ചെലവഴിച്ചത്. ഡ്യൂട്ടി സമയം കഴിഞ്ഞ് പുറത്തുപോയ ശേഷം ചായക്കടയിലും പലചരക്ക് കടയിലും റിലയൻസിന്റെ സൂപ്പര്‍ മാര്‍ക്കറ്റിലും അടക്കം സന്ദര്‍ശനം നടത്തി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
റൂട്ട് മാപ്പ് ഇങ്ങനെ
സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്ബത് മണി വരെ കോഴിക്കോട് ഇഖ്‌റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു.
സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷൻ ഏരിയയില്‍ പ്രവേശിപ്പിച്ചു.
അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇ ഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും അദ്ദേഹം പോയിട്ടുണ്ട്.
സെപ്റ്റംബര്‍ ഏഴിന് രാവിലെ 8.10 ന് എച്ച് ഡി യു സ്റ്റാഫ് വാഷ് റൂമിലും, ഇ ഡി സെക്കൻഡ് ഫാര്‍മസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയിലും സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ജനറല്‍ ഒ പിയിലും എട്ടരയ്ക്ക് ഇ ഡി ഫാര്‍മസിയിലും സന്ദര്‍ശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ പത്തിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബര്‍ 11ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമ്ബത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദര്‍ശിച്ചിട്ടുണ്ട്.
സെപ്റ്റംബര്‍ ആറിന് വെെകീട്ട് 7.30 നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും ഒമ്ബതിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വെെകീട്ട് 7.30 നും11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്‌റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സില്‍ സന്ദര്‍ശനം നടത്തി.
സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതല്‍ 4.30 വരെ, ഒമ്ബതിന് രാവിലെ 9 30 നും ചേവരമ്ബലം പാറോപ്പടി റോഡിലെ ചായക്കട സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30ന് ഇഖ്റ ഹോസ്പിറ്റല്‍ മെയിൻ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയൻസ് മാര്‍ട്ടും സന്ദര്‍ശിച്ചു.
സെപ്റ്റംബര്‍ 11ന് ഇഖ്റ ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിലും നിപ ബാധിതനായ ആരോഗ്യ പ്രവര്‍ത്തകൻ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.