
വാട്ട്‌സ്‌ആപ്പിൽ വീണ്ടും പുത്തൻ ഫിച്ചർ !!! ഇന്ത്യയിലടക്കം 150 ലധികം രാജ്യങ്ങളില്‍ ഒന്നിച്ച് വാട്ട്സ്‌ആപ്പിന്‍റെ പുതിയ ഫീച്ചറിന് തുടക്കമിട്ട് സക്കര്‍ബര്‍ഗ്; എന്താണ് വാട്ട്സ്‌ആപ്പ് ചാനല്‍: എങ്ങനെ തുടങ്ങാം, മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ നേരത്തെ വാട്ട്സ്‌ആപ്പ് ചാനല്‍ തുടങ്ങിയത് എന്തിന്?
സ്വന്തം ലേഖകൻ
ദില്ലി: രാജ്യത്ത് ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന മെസേജിങ് ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഉപഭോക്താക്കൾക്കായി പുതിയ ഫീച്ചർ വാട്സ്
ആപ്പ് അവതരിപ്പിച്ചു .150 ലധികം രാജ്യങ്ങളില്‍ ഒന്നിച്ച് വാട്ട്സ്‌ആപ്പിന്‍റെ പുതിയ ഫീച്ചര്‍ ആരംഭിച്ചു.
വാട്ട്‌സ്‌ആപ്പ് ചാനല്‍ എന്നാണ് ഈ പുതിയ ഫീച്ചറിന്‍റെ പേര്. ഫേസ്ബുക്ക് പോസ്റ്റില്‍ സക്കര്‍ബര്‍ഗ് പുതിയ ഫീച്ചറിനെക്കുറിച്ച് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

“ഇന്ന് ഞങ്ങള്‍ ആഗോളതലത്തില്‍ വാട്ട്‌സ്‌ആപ്പ് ചാനലുകള്‍ അവതരിപ്പിക്കുകയാണ്, ആളുകള്‍ക്ക് വാട്ട്‌സ്‌ആപ്പില്‍ പിന്തുടരാൻ കഴിയുന്ന ആയിരക്കണക്കിന് പുതിയ ചാനലുകള്‍ ഇന്ന് ആരംഭിക്കുന്നു. പുതിയ ‘അപ്‌ഡേറ്റ്സ്’ ടാബില്‍ നിങ്ങള്‍ക്ക് ചാനലുകള്‍ കാണാനാകും”.
വാട്ട്‌സ്‌ആപ്പ് ചാനലുകള്‍ ഒരു വണ്‍-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, കൂടാതെ വാട്ട്‌സ്‌ആപ്പിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വ്യക്തികള്‍, സ്പോര്‍ട്സ് താരങ്ങള്‍, സിനിമതാരങ്ങള്‍ എന്നിവരുടെ അപ്‌ഡേറ്റുകള്‍ ചാനലുകള്‍ വഴി അറിയാന്‍ സാധിക്കും. മലയാളത്തില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഇതിനകം ചാനല്‍ ആരംഭിച്ചിട്ടുണ്ട്.
എങ്ങനെ ഒരു വാട്ട്സ്‌ആപ്പ് ചാനല്‍ ഉണ്ടാക്കാം
– ഫോണിലെ വാട്ട്സ്‌ആപ്പ് ആപ്പ് തുറക്കുക
– അതിലെ അപ്ഡേറ്റ് ടാബ് തുറക്കുക
– അതില്‍ കാണുന്ന + എന്ന ചിഹ്നം ക്ലിക്ക് ചെയ്ത് ‘New Channel’ എടുക്കുക
– ‘Get Started’ എന്ന് ക്ലിക്ക് ചെയ്താല്‍ സ്ക്രീനില്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കും
-അവസാനമായി, നിങ്ങളുടെ ചാനലിന് ഒരു പേര് നല്‍കുക
– ‘Create Channel’ എന്നതില്‍ ക്ലിക്ക് ചെയ്യുക, ചാനല്‍ പ്രവര്‍ത്തനക്ഷമമാകും
– ചാനല്‍ സംബന്ധിച്ച് ഒരു വിവരണവും ചിത്രവും ചേര്‍ക്കാനും കഴിയും.
ആഗോള വ്യാപകമായി അവതരിപ്പിക്കപ്പെട്ടെങ്കിലും എല്ലാവര്‍ക്കും ഇതുവരെ വാട്ട്സ്‌ആപ്പ് ചാനല്‍ ലഭിക്കാന്‍ തുടങ്ങിയില്ലെന്നാണ് വിവരം. അതിന്‍റെ ആശങ്ക പ്രകടിപ്പിക്കുന്ന ചില പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ അടക്കം വന്നിരുന്നു. എന്നാല്‍ അടുത്ത അപ്ഡേറ്റില്‍ എല്ലാവര്‍ക്കും ചാനല്‍ എത്തുമെന്നാണ് വിവരം.
ഇപ്പോള്‍ ലഭിക്കുന്നവര്‍ക്ക് ‘അപ്‌ഡേറ്റ്സ്’ എന്ന ടാബില്‍ ചെന്ന് വിവിധ ചാനലുകള്‍ സബ്സ്ക്രൈബ് ചെയ്യാം. അതിനപ്പുറം നിലനില്‍ക്കുന്ന ഒരു ചാനലിന്‍റെ ലിങ്ക് ഉപയോഗിച്ച് അത് സെന്‍റ് ചെയ്ത് ലഭിക്കുന്നവര്‍ക്ക് അതില്‍ ക്ലിക്ക് ചെയ്ത് ചാനലില്‍ എത്താം. ഉപയോക്താക്കള്‍ക്ക് അവരുടെ രാജ്യങ്ങളെ അടിസ്ഥാനമാക്കിയാണ് ചാനലുകള്‍ കാണാന്‍ സാധിക്കുക. പിന്തുടരുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി പുതിയതും സജീവവും ജനപ്രിയവുമായ ചാനലുകള്‍ ഉപയോക്താവിന് മുന്നില്‍ എത്തുമെന്നാണ് വാട്ട്സ്‌ആപ്പ് പറയുന്നത്.
നിലവിലുള്ള ഫീച്ചര്‍ അനുസരിച്ച് വാട്ട്‌സ്‌ആപ്പ് ചാനലുകളില്‍ ഉപയോക്താക്കള്‍ക്ക് അതില്‍ വരുന്ന ഒരു പോസ്റ്റില്‍ ഇമോജി ഉപയോഗിച്ച് പ്രതികരിക്കാനാകും. എന്നാല്‍ ഈ പ്രതികരണം ഈ ചാനലിലെ മറ്റ് ഉപയോക്താക്കള്‍ക്ക് കാണാന്‍ പറ്റില്ല. ചാനല്‍ ഉടമയ്ക്ക് കാണാം.
ചാനലില്‍ അതിന്‍റെ അഡ്മിന്‍ ഇടുന്ന പോസ്റ്റുകളുടെ കാലവധി 30 ദിവസമാണ്. അതിനിടയില്‍ ഈ പോസ്റ്റ് അഡ്മിന് എഡിറ്റ് ചെയ്യാം എന്നാല്‍ ഈ ഫീച്ചര്‍ വരാന്‍ പോകുന്നതെയുള്ളൂ. വാട്ട്സ്‌ആപ്പിന്‍റെ ഈ ഫീച്ചര്‍ പ്രൈവസിക്ക് പ്രധാന്യം നല്‍കുന്നു. അതിനാല്‍ തന്നെ
പുതിയ ആളുകളുമായി അവരുടെ ഫോണ്‍ നമ്ബര്‍ പങ്കിടാതെ തന്നെ ചാനലുകള്‍ പിന്തുടരാൻ അനുവദിക്കുന്നുണ്ട്. ചാനല്‍ അഡ്മിന്‍റെ നമ്ബറും കാണിക്കില്ല.